പ്രളയ ബാധിതർക്ക് ആശ്വാസമായി അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച അവശ്യ വസ്തുക്കളും  മറ്റും തിരുവനന്ത പുരത്തുo ,എറണാകുളത്തുമായ് കെട്ടിക്കിടക്കുന്നു .തിരുവനന്തപുരത്തു എയർ പോർട്ടിലും ,എറണാകുളത്ത് റയിൽവേ സ്റ്റേഷനിലുമാണ് സാധനങ്ങൾ കെട്ടിക്കിടക്കുന്നത് .

ദുരിതാശ്വാസ ക്യാംപു കളിലേക്ക് മാറുന്നവർ

ദുബൈ അടക്കമുള്ള അറബ് രാജ്യങ്ങളിൽ നിന്നും വിവിധ സംഘടനകളും ,വ്യക്തികളും അയച്ച അവശ്യ വസ്തുക്കൾ അടങ്ങിയ ടൺ കണക്കിന് സാധനങ്ങളാണ് നശിക്കുന്നത് .എയർപോർട്ടിൽ എത്തി ആരും സാധനങ്ങൾ ഉത്തരവാദിത്വത്തോടെ കൈപറ്റാത്തതാണ് പ്രധാന കാരണം .

ദുരിതമാകലാതെ ആയിരക്കണക്കിന് കുടുന്പങ്ങൾ ബുദ്ധിമുട്ടുന്പോഴും അധികൃതർ തുടരുന്ന അലംഭാവത്തിൽ വ്യാപക പ്രതിഷേധ മാണ് ഉയരുന്നത് .ചില എം എൽ എ മാരും ,രാഷ്ട്രീയ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ നാടകം കളിക്കുകയാണെന്നുo ആക്ഷേപമുണ്ട് .

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണു കിട്ടിയ അവസരം പരമാവധി പ്രയോജനപെടുത്തുകയാണ് രാഷ്ട്രീയ പാർട്ടികൾ .രാഷ്ട്രീയം നോക്കി തങ്ങളുടെ വോട്ടുറപ്പിക്കുവാനുള്ള തത്രപ്പാടിനിടെ ഒട്ടനവധി കുടുന്പങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപെടുകയാണ് .പഞ്ചായത്ത് , വില്ലേജ് ഓഫിസുകളിലേക്ക് നൽകേണ്ട അപേക്ഷകൾ രാഷ്ട്രീയത്തിന്റെ പേരിൽ ഒഴിവാക്കപ്പെടുന്ന അവസ്ഥയും പ്രകടമാണ് .

ജാതി മത ഭേദമന്യേ സെൽഫിയെടുത്തു ഫേസ് ബുക്കിൽ പോസ്റ്റുവാനുള്ള തിരക്കിലാണ് രാഷ്ട്രീയക്കാർ .പ്രളയം തകർത്തെറിഞ്ഞ ചെങ്ങന്നൂരിന്റെ വിവിധ പ്രദേശങ്ങളിൽ ആശ്വാസം കാത്തു കിടക്കുന്ന ആയിരകണക്കിന് കുടുമ്പങ്ങളുടെ നിലവിലെ അവസ്ഥ ഏറെ ദുഷ്ക്കരമാവുകയാണ് .