പുനലൂർ: വിൽപനക്കിടെ രണ്ടേകാൽ കിലോ കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടി. കലയനാട് ആയുർവേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന ചക്കുവരക്കൽ കോട്ടവട്ടം മാക്കന്നൂർ അമ്പലത്തിന് സമീപം പ്ലാവിള വീട്ടിൽ രാജീവ്(48) ആണ് പിടിയിലായത്

തമിഴ് നാട്ടിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന കഞ്ചാവ് വിവിധ അളവുകളിൽ പൊതികളാക്കി ബാഗിൽ കൊണ്ടുവരും വഴിയാണ് ഇയാൾ പിടിയിലാകുന്നത്.കോളേജും സ്കൂളുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കു മാണിയാൾ അധികവും കഞ്ചാവ് വിൽപന നടത്തുന്നതെന്ന് പോലീസ് പറയുന്നു.

പുനലൂർ സി.ഐ.ബിനു വർഗീസ്, എസ്.ഐ.ദിലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ധ്യയോടെ ഇയാളെ പിടികൂടിയത്.ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്  അറിയിച്ചു.

ഫോട്ടോ: രാജീവ്