പ്രളയബാധിത കേരളത്തെ രക്ഷിക്കുവാൻ ,എല്ലാ വരും കൈകോർക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ അഭ്യർത്ഥനക്ക് സമ്മിശ്ര പ്രതികരണം .എല്ലാവരും അവരവരുടെ ഒരുമാസത്തെ ശംബളം നൽകി സഹായിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത് .എന്നാൽ സൈബർ ലോകം പൊടുന്നനെ ഉയർത്തിയ മറുചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല .

ഒരു മാസത്തെ അല്ല ,ഒരു വർഷത്തെ  ശംബളം തരാനും ഞങൾ തയാറാണ് .ഒരു പുതു കേരളം പടുത്തുയർത്താൻ എല്ലാവരും കൂടെയുണ്ടാകും .പക്ഷെ മുഖ്യമന്ത്രി യും സർക്കാരും ഒരുറപ്പ് നൽകണം.

.”രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ ഇനി യൊരു കൊലപാതകം പുതിയ കേരളത്തിൽ ഉണ്ടാകരുത് .ടി പി ചന്ദ്രശേഖരന്റെയോ ,ജിഷ്ണു പ്രണോയിയുടെയോ ,ശുഹൈബിന്റേയോ അവസ്‌ഥ ആർക്കും ഉണ്ടാകാതിരിക്കാൻ ആഭ്യന്തരം കൈകാര്യം ചെയുന്ന മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ട്‌ .

ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നല്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞാൽ ഒരു നവകേരളം പടുത്തുയർത്തുന്നതിൽ നമ്മൾ വിജയിച്ചു എന്നുറപ്പിക്കാം .രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ കൊലക്കത്തി താഴെ വയ്‌ക്കാൻ എല്ലാ പാർട്ടികൾക്കും കഴിയണം .കഴിഞ്ഞ ഒരു മാസത്തോളമായി കേരളത്തിൽ നിന്നും ഒരു രാഷ്ട്രീയ കൊലപാതകവും റിപ്പോർട്ട് ചെയ്തിട്ടില്ല .എല്ലാവരും പ്രളയത്തിന്റെ തിരക്കിൽ ആയിരുന്നു .

വിദ്വേഷങ്ങൾ പരസ്പരം മറന്ന് ജീവൻ നിലനിർത്താനുള്ള നെട്ടോട്ടത്തിലായിരുന്നു എല്ലാവരും .അവിടെ ജാതിയും മതവും രാഷ്ട്രീയവും കണ്ടില്ല .അങ്ങനെ തന്നെ ആയിരിക്കണം ഇനിയും മുന്നോട്ടുള്ള കുതിപ്പ് .രാഷ്ട്രീയം ആകാം ,പക്ഷെ അത് ആരുടേയും ജീവൻ എടുത്ത് കൊണ്ടാകരുത് .ഓരോ ജീവനും നമ്മൾ നൽകിയ വില പ്രളയക്കെടുതിയിൽ അനുഭവിച്ചറിഞ്ഞവരാണ് കേരളീയർ .നമ്മൾ രക്ഷിച്ചെടുത്ത പല ജീവനുകൾക്കും നിർഭയത്തോടെ ജീവിക്കാൻ കഴിയണം .സ്ത്രീകൾ പീഡിപ്പിക്കപ്പെടാതെ നോക്കണം ,രാഷ്ട്രീയ കൊല കത്തികൾ എതിരാളികളെ ഉന്നം വയ്ക്കാതെ നോക്കണം 

നവകേരളം പടുത്തുയർത്തുവാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യങ്ങളിൽ വ്യക്തമായ ഉറപ്പ് നൽകിയാൽ തീരുന്നതേ ഉള്ളു എല്ലാം .കുറ്റക്കാർ ഏത് പാർട്ടിയിൽ പെട്ടവർ ആയാലും ,ഏത് മതത്തിൽ പെട്ടവർ ആയാലും അവർക്ക് വേണ്ടി ആരും രംഗത്തു വരരുത് .അവർ എത്ര ഉന്നതരായാലും അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം . നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി തന്നെ നിലനിർത്തണം . കൈകോർക്കാം നല്ല നാളേക്കായ് !