മഴ ശക്തി പ്രാപിച്ചതോടെ കൊല്ലം ജില്ലയിലെ മിക്കയിടങ്ങളിലും വെള്ളം കയറി .ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായമഴ ജനജീവിതം ദുസ്സഹമാക്കി .തെന്മല ഡാം തുറന്നതോടെ കല്ലടയാർ കരകവിഞ്ഞു . കല്ലടയാറിന്റെ തീരത്തുള്ളവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി .

തോരാതെ പെയുന്ന മഴയിൽ കടക്കാമൺ ,പത്തനാപുരം ലക്ഷം വീട് കോളനി ,കമുകുംചേരി ,കുണ്ടയം തുടങ്ങിയ പ്രദേശങ്ങളിളെല്ലാം വെള്ളം കയറി .പലയിടത്തും വ്യാപകമായി കൃഷി നാശം സംഭവിച്ചു .

കല്ലടയാറിന്റെ തീരത്ത് ശക്തമായ മണ്ണിടിച്ചിൽ പ്രദേശ വാസികളെ ഭീതിയിൽ ആഴ്‌ത്തുന്നുണ്ട് .പത്തനാപുരം പുനലൂർ താലൂക്കുകളിലായി ഇതിനകം നൂറോളം ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു .

പിറവന്തൂർ പഞ്ചായത്തിലെ കമുകുംചേരി മാക്കുളം പാലത്തിൽ വെള്ളം കയറി .പുനലൂർ കായംകുളം റോഡിൽ കൊല്ലം പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലും കടവ് പാലത്തിൽ ഏത് നിമിഷവും വെള്ളം കയറാവുന്ന അവസ്ഥയാണ് .നിലവിൽ ബലക്ഷയം നേരിടുന്ന കല്ലും കടവ് പാലത്തിലൂടെ പലരും യാത്ര ചെയുന്നത് ജീവൻ പണയം വച്ച് കൊണ്ടാണ് .ശക്ത മായ മഴ തുടർന്നാൽ ഇതു വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നുണ്ട് .

കായംകുളം റോഡിൽ പുതുവൽ തൈ പറംബിൽ ഭാഗത്ത് റോഡിൽ വെള്ളം കയറി ,ഗതാഗത തടസ്സം നേരിടുന്നുണ്ട് .വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടന പ്രവർത്തകരും മേഖലയിൽ ദുരിതാ ശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു
ഫോട്ടോസ് ;അജ്‌മുദീൻ പള്ളിമുക്ക് ,അപ്പു മാരൂർ .