കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ഫ്രാങ്കോ മുളക്കലിനെ നിയമത്തിന് കൈമാറാൻ ബിഷപ്പ് ഹൌസ് തയാറാകണം .ആരോപണ വിധേയനെ വിശ്വാസികളെ കൂട്ടി സംരക്ഷിക്കുവാനുള്ള സഭാ തീരുമാനം ജനാധി പത്യത്തിനു മേലുള്ള കടന്നു കയറ്റമാണ് .
ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയാൻ പോലും പോലീസിന് കഴിയുന്നില്ല .ഇവിടെ എങ്ങനെയാണ് സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നത് .ഓരോ സമുദായക്കാർക്കുംഓരോ നിയമ മാണോ എന്ന് അധികൃതർ വ്യക്തമാക്കണം .
ഒരു കന്യാ സ്ത്രീ പരാതി ഉന്നയിച്ചിട്ട് നാളുകൾ ഏറെയായിട്ടും ,ആരോപണ വിധേയൻ ഇപ്പോഴും സുരക്ഷിതനായി വിലസുകയാണ് .ഫ്രാങ്കോ മുളക്കലിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ബിഷപ്പ് ഹൌസ് അദ്ദേഹത്തെ സംരക്ഷിക്കുന്നതിലൂടെ സ്ത്രീ സമൂഹത്തെ ആകമാനം അപമാനിക്കുകയാണ് .ഫ്രാങ്കോ മുളക്കലിനെ അറസ്‌റ്റ് ചെയ്താൽ വന്പൻ സ്രാവുകൾ ആരെങ്കിലും പിടിക്കപെടുമോ എന്ന ഭയമായിരിക്കാം ഇതിനൊക്കെ പിന്നിൽ .
ഫ്രാങ്കോ മുളക്കലിനെ നിയമത്തിന് വിട്ടു നൽകി സഭയ്ക് ഉണ്ടായിരിക്കുന്ന പേര് ദോഷം മാറ്റാൻ ആണ് ബിഷപ്പ് ഹൌസ് തയാറാകേണ്ടത് .കന്യാസ്ത്രീ കളെ പീഡിപ്പിക്കുന്ന പ്രവണത ഒരിക്കലും വച്ചു പൊറുപ്പിക്കാൻ ബിഷപ്പ് ഹൌസ് തയാറാകില്ല എന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത അവർക്ക് തന്നെയാണ് .ബിഷപ്പ് ഹൌസ് അതിന് തയാറല്ല എങ്കിൽ സുപ്രീം കോടതി ഇടപെട്ട് നിയമം നടപ്പിലാക്കാൻ മുന്നോട്ട് വരണം .