എങ്ങും വെള്ള പ്പൊക്കം ,പ്രകൃതിസംഹാര താണ്ഡവ മാടിയ കേരളത്തിൽ ഇപ്പോൾ ഉയരുന്ന ഒരു മുദ്രാവാക്യമുണ്ട് ” വർഗ്ഗീയത തുലയട്ടെ ” എന്ന് . ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലിപ്പിക്കുന്ന കുബുദ്ധികളുടെ കൈയിലെ പാവകളല്ല നമ്മളെന്ന യാഥാർഥ്യം വിളിച്ചറിയിക്കുകയാണ് സോഷ്യൽ മീഡിയ .
പ്രകൃതിക്കു മുന്നിൽ കൈ കൂപ്പി നിൽക്കുന്ന ഹൈന്ദവനേയും ,ക്രൈസ്തവനെയും ,മുസൽമാനെയും ശരിക്കും ചിന്തിപ്പിക്കുന്ന ട്രോളുകൾ സോഷ്യൽ മീഡിയയിൽ അരങ്ങു തകർക്കുകയാണ് .
ആരാധനാലയങ്ങൾ പലതും വെള്ളത്തിനടിയിൽ പോയപ്പോൾ ജീവനും കൊണ്ടോടിയ മനുഷ്യ ദൈവങ്ങൾ എവിടെയെന്നാണ് ട്രോളന്മാരുടെ ചോദ്യം . പ്രാർത്ഥിച്ച് മഴമാറ്റാനുള്ള ചില സമുദയങ്ങളുടെ ആഹ്വാനവും പുശ്ചത്തോടെ നോക്കികാണുകയാണ് ചിലർ .
എവിടെപ്പോയി ജാതിയും മതവും എന്ന് ചോദിക്കുന്നവരും കുറവല്ല .പ്രകൃതിക്ക് മുന്നിൽ ഏവരും സമന്മാരാണെന്ന യാഥാർഥ്യം വിളിച്ചോതുകയാണ് എല്ലാവരും .മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് പ്രകൃതിയുടെ കലിതുള്ളൽ എന്ന് വിശ്വസിക്കുന്നവരും ഏറെയാണ് .