1924 ജൂൺ മൂന്നിന് തമിഴ്‌നാട് നാഗപട്ടണം ജില്ലയിലെ തിരുക്കുവലൈ ഗ്രാമത്തിൽ മുത്തു വേലു അഞ്ജു ദന്പതികളുടെ മകനായി ജനനം .മുത്തുവേൽ കരുണാധിയെന്ന കലൈഞ്ജർ കുട്ടിക്കാലം മുതൽ നാട്ടുകാരിൽ പ്രിയപെട്ടവനാക്കി . വിദ്യാഭാസ കാലത്തെ യുവതലമുറയുടെ ആവേശം .
നാടകത്തിലും ,കഥ ,കവിത എഴുത്ത് എന്നിവയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കരുണാനിധി സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു .പഠന കാലത്ത് വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി .ആൾ സ്റ്റുഡന്റസ് ക്ലബ് എന്ന പേരിൽ ആരംഭിച്ച വിദ്യാർത്ഥി കൂട്ടായ്മയിലൂടെ രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു .
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ നേടിയ ആവേശം ദ്രാവിഡ മുന്നേറ്റ കഴകമെന്ന “ഡി എം കെ ” യുടെ ശക്‌തിയായി .1953 മുതൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു .തമിഴ് നാട്ടിലെ വ്യവസായ മേഖലയായ കള്ളഗുഡി യുടെ പേരുമാറ്റം സംബന്ധിച്ച തീരുമാനത്തിനെതിരെ ഗ്രാമീണരെ സംഘടിപ്പിച്ചുള്ള ആദ്യ ജനകീയ സമരം .
നോർത്ത് ഇന്ത്യയിലെ സിമെന്റ് രാജാക്കന്മാരായ ഡാൽമിയ ഗ്രൂപ്പിന്റെ ആധിപത്യത്തിനെതിരെയായിരുന്നു സമരം .കള്ളഗുഡി യുടെ പേര് മാറ്റി “ഡാൽമിയ പുരം ” എന്ന് നാമകരണo ചെയ്തു .ഇതിനെതിരെ നടത്തിയ ശക്തമായ സമരം അക്രമാസക്തമാവുകയും ,പോലീസ് നടപടിയെ തുടർന്ന് സമരത്തിൽ പങ്കെടുത്ത രണ്ടു പേർ മരിക്കുകയും ചെയ്തു .തുടർന്ന് കരുണാനിധിയെ അറസ്‌റ്റ് ചെയ്ത് ജയിലിൽ അടച്ചു .
തന്റെ മുപ്പത്തി മൂന്നാം വയസിൽ ആദ്യമായി മത്സര രംഗത്തിറങ്ങി .1957 ൽ തമിഴ്‌നാട്ടിലെ കുളിതലൈ സീറ്റിൽ നിന്നും ഡി എം കെ സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചു .1969 ൽ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു .ഡി എം കെ യുടെ ആദ്യ മുഖ്യമന്ത്രി .
തമിഴ് നാട് രാഷ്ട്രീയത്തിൽ ഒട്ടേറെ വിവാദങ്ങൾക്കും , വികസന പ്രവർത്തനങ്ങൾക്കും കലൈഞ്ജറുടെ ധീരമായ നേതൃത്വം സാക്ഷ്യം വഹിച്ചിട്ടുണ്ട് .— പ്രണാമം