യു എ ഇ സർക്കാരിന്റെ “പൊതുമാപ്പ് “കൂടുതൽ പ്രവാസികൾക്ക് തണലാകുന്നു .രാജ്യത്ത് അനധികൃതമായി കുടിയേറിയവരോ ,രാജ്യത്ത് എത്തിയ ശേഷം കുടുങ്ങിപോയവരോ ആയവർക്ക് ,രാജ്യം വിടുവാനുള്ള സുവർണ്ണ അവസരം കൂടിയാണ് പൊതുമാപ്പ് കാലാവധി .
അനധികൃതമായി രാജ്യത്ത് തങ്ങി നല്ലൊരു തുകവരെ പിഴ ലഭിക്കേണ്ടി വരുന്ന സാഹചര്യം ഉള്ളവർക്കും പൊതുമാപ്പ് പ്രയോജനപെടുത്താം .പാസ്‌പോർട് നഷ്ടമായ പ്രവാസികൾക്ക് അതാത് രാജ്യത്തെ കോൺസുലേറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിച്ച് പൊതുമാപ്പ് ഉപയോഗപെടുത്താം .
പൊതുമാപ്പ് കാലയളവിൽ എമെർജൻസി സെർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരിൽ നിന്നും ഫീസ് ഈടാക്കേണ്ടതില്ലെന്നു ഇന്ത്യ തീരുമാനിച്ചു .ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ടിട്ടുണ്ട് .ഫീസായ 60 ദിർഹത്തിന് പുറമെ ,സർവീസ് ചാർജായ 9 ദിർഹവും പൊതു മാപ്പ് അപേക്ഷകർ ഇനി നൽകേണ്ടതില്ല .
പാസ്‌പോർട്ട് ഇല്ലാതെ യു എ ഇ യിൽ തങ്ങുന്ന പ്രവാസി ഇന്ത്യക്കാരാണ് എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത് .യു എ ഇ യിലെ ഏതെങ്കിലും ബി എൽ എസ് കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാവുന്നതാണ് .ഇന്ത്യയുടെ പുതിയ തീരുമാനം ,അപേക്ഷകർക്ക് പുറമെ ഒട്ടേറെ സന്നദ്ധ സംഘടനകൾക് ഏറെ ആശ്വാസകരമാണ് .