മീൻ വില്പനക്കാരിയായ രസതന്ത്ര വിദ്യാർത്ഥിനി ,ഹനാൻ ! സോഷ്യൽ മീഡിയയിൽ ഒറ്റ ദിവസം കൊണ്ട് താരമായ ഇവൾക്ക് ഇനി കണ്ണീരോട് വിട ചൊല്ലാം .ജീവിത പ്രാരാബ്ധങ്ങൾ വേട്ടയാടിയ ഈ കൊച്ചു മിടുക്കി ഇനി വെള്ളിത്തിരയിലും താരമാകും .
പിതാവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് , അമ്മയ്‌ക്കും ,തന്റെ സഹോദരനും വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ ഹനാൻ തന്റെ ദുരിതങ്ങൾ ജാഗ്രത ന്യൂസിനോടു തുറന്നു പറഞ്ഞു .മദ്യപാനിയായ ഒരു പിതാവിന്റെ മകളായി പിറന്നതിലുള്ള വേദന അവൾ മറച്ചു വച്ചില്ല .തന്റെ ഏഴാം ക്‌ളാസ്സ് മുതൽ ജീവിതം നരകതുല്യമായെന്ന് ഹനാൻ പറഞ്ഞു .മുത്തു മാല ഉണ്ടാക്കി രണ്ടായിരം രൂപ വരെ അന്ന് ഉണ്ടാക്കുമായിരുന്നു .അന്ന് മുതൽ തന്റെയും ,സഹോദരന്റെയും പഠന ചിലവ് വഹിച്ചിരുന്നത് സ്വന്തമായാണ് .
ഇനി ഒരച്ഛൻ മാരും പെൺകുട്ടികളെ ഇതു പോലെ തെരുവിൽ ഇറക്കരുതെന്ന് ഹനാൻ കരഞ്ഞുകൊണ്ട് പറഞ്ഞു .ഒരു പിതാവിന്റെ മദ്യപാനമാണ് തന്നെ ഈ അവസ്ഥയിൽ എത്തിച്ചത് .സംഭവം അറിഞ്ഞ നിരവധി പേർ സഹായവുമായെത്തി .ഏല്ലാവർക്കും ഹനാൻ നന്ദി പറഞ്ഞു .ഒടുവിൽ ഇതാ സിനിമയിലേക്കും .

രാമലീല എന്ന ദിലീപ് ചിത്രം സംവിധാനം ചെയ്ത് തന്റെ സാന്നിധ്യം അറിയിച്ച അരുൺ ഗോപി ,ഹനാന് തന്റെ അടുത്ത സിനിമയിലേക്ക് ഒരു വേഷം നൽകാൻ തീരുമാനിച്ചു കഴിഞ്ഞു .മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പുതിയ സിനിമയിലാണ് ഹനാന് അവസരം നൽകിയിരിക്കുന്നത് .
അങ്ങനെ തന്റെ ജീവിതപ്രാരാബ്ദങ്ങൾ കണ്ടറിഞ്ഞ നല്ല മനസുകൾക്ക് നന്ദി പറയുന്ന ഹനാൻ ,ഇനി വെള്ളിത്തിരയിൽ മിന്നി തിളങ്ങട്ടെ എന്ന് ആശംസിക്കാം