സർക്കാർ ജോലിയില്ലേ ,പെണ്ണു കിട്ടില്ല ! ഗൾഫിൽ ആണോ ആരും മൈന്റ് ചെയില്ല ; ഒടുവിൽ ഗതി കെട്ട് യുവാവ് ഫേസ് ബുക്ക് ലൈവിൽ , വീഡിയോ വൈറൽ ആകുന്നു .കാസർഗോഡ് മൂളിയാർ മൊട്ടമ്മൽ വീട്ടിൽ പ്രദീപ് ആണ് ഒടുവിൽ പെണ്ണ് തേടി ലൈവിൽ എത്തിയത്
സൗദിയിൽ ജോലിനോക്കുന്ന പ്രദീപ് പെണ്ണ് കണ്ടു മടുത്തു .ലീവിന് നാട്ടിലെത്തുന്പോൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പെണ്ണ് കാണാൻ പോകും .പെണ്ണിന്റെ വീട്ടിലെത്തിയാൽ അവർ ചോദിക്കും ജോലിയെവിടെ ? ഗൾഫിൽ ആണെന്ന് മറുപടി നൽകുന്നതോടെ കല്യാണക്കാര്യത്തിൽ ഒരു തീരുമാന മാകും .”മകൾക്ക് സർക്കാർ ജോലിക്കാരനെ ” മതിയെന്നാണ് പെൺ വീട്ടുകാരുടെ നിലപാട് നോക്കണേ ഒരു ഗൾഫ് കാരന്റെ അവസ്‌ഥ .
വിവാഹം നടക്കാതായതോടെ പ്രദീപ് ഒടുവിൽ തിരഞ്ഞെടുത്ത വഴി ഫേസ്ബുക് ലൈവ് .സാധാരണ മാട്രിമോണിയൽ വഴിയും മറ്റും വിവാഹം ആലോചിക്കുന്നവർ ഇനി പ്രദീപിന്റെ രീതി അനുകരിച്ചാൽ പത്ര മാധ്യമങ്ങളിലും മറ്റും പരസ്യം കുറയുമെന്നും ചിന്തിക്കുന്നവർ ഏറെ ,പക്ഷെ ഈ ധൈര്യo ആര് കാണിക്കും ?
പൂരാടം നക്ഷത്രകാരനായ പ്രദീപിന് എട്ടിൽ ചൊവയാണ് .നായർ കുടുന്പ ത്തിൽ പെട്ട ചൊവദോഷമുള്ള പെൺകുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുകകയാണ് .സാമ്പത്തിക ഡിമാന്റുകൾ ഇല്ല .വയസ് 35.
നോക്കണേ പ്രവാസി ആയി പോയ ഒരു ചെറുപ്പക്കാരന്റെ അവസ്ഥ . ആരും കളിയാക്കിയാലും കുഴപ്പമില്ല , താൻ മറ്റുള്ളവരെ കളിയാക്കി വേഷം ചെയുന്നതല്ലേ എന്നാണ് മിമിക്രി കലാകാരൻ കൂടിയായ പ്രദീപിന്റെ പക്ഷം