കനത്ത മഴയിലുo കാറ്റിലും ദുരിതങ്ങൾ അനുഭവിക്കുന്ന കടലിന്റെ മക്കളെ കാണാൻ ജില്ലാ കലക്‌ടർ അനുപമയെത്തിയത് ഐ എ എസ് പരിവേഷമില്ലാതെ .ഉച്ചക്ക് രണ്ടു മണിയോടെയാണ് സാധാരണക്കാരിൽ സാധാരണക്കാരിയായി അനുപമ കടലോര മേഖലയിൽ എത്തിയത് .
ഒരു വി ഐ പി ഗെറ്റപ്പുമില്ല .മഴവെള്ളം കുത്തിയൊലിചൊഴുകുന്ന റോഡിലൂടെ അവർ കിലോമീറ്ററോളം നടന്ന് നീങ്ങി .കാറ്റും മഴയും സംഹാര താണ്ഡവ മാടിയ തീരദേശ മേഖലയിലെ ദുരവസ്ഥ നേരിട്ട് മനസിലാക്കി .നാട്ടുകാരും ആവേശത്തോടെയാണ് കളക്ടറെ സ്വീകരിച്ചത് .
മൂന്നു മണിക്കൂറോളം കൊടുങ്ങല്ലൂർ തീരദേശ മേഖലയിലെ ജനങ്ങളുമായി അവർ നേരിട്ട് പരാതികൾ കേട്ടു .സാധാരണ ജനപ്രതിനിധികൾ പോലും കാണിക്കാത്ത ആത്മാർത്ഥതയുമായെത്തിയ ജില്ലാ കളക്ടറുടെ നടപടിയിൽ സംതൃപ്തരാണ് കൊടുങ്ങല്ലൂരിലെ തീരദേശ വാസികൾ