ലോക കപ്പ് ഫുട്ബോളിൽ ഫ്രാൻസ് മുത്തമിട്ടു .ഗോൾ നില” 4-2″.ഫ്രാൻസ് ലോക വിജയം ആഘോഷിക്കുമ്പോഴും ഇവിടെ യു എ ഇ യിൽ ഫുട്ബാൾ വലയത്തിൽ മിന്നുന്ന ഒരു താരമുണ്ട്.ക്രോയേഷ്യൻ കോച്ച് സ്ളാറ്റ് കൊ ഡാലിച്ഛ് !
ഡാലിച്ചിനെ കുറിച്ച് ഒന്ന് വിലയിരുത്തുന്പോൾ .
“ലോക കപ്പ് തുടങ്ങിയപ്പോഴത്തെ ഫിഫ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്തായിരുന്നു ക്രൊയേഷ്യ .ലോക കപ്പിന്റെ ഫൈനൽ കളിച്ച ഫിഫ റാങ്കിങ്ങിൽ ഏറ്റവും പിന്നോക്കക്കാർ എന്ന റെക്കോർഡും ഇനി ക്രോയേഷ്യക്ക് സ്വന്തം .പ്രീ ക്വാർട്ടർ മുതലുള്ള എല്ലാ മത്സരങ്ങളിലും 0-1ന് പിന്നിട്ടു നിന്ന ശേഷമാണ് ക്രൊയേഷ്യ ജയിച്ചത് .
നോക്ഔട്ട്‍ മുതൽ എല്ലാ മത്സരങ്ങളിലും പിന്നിൽ നിന്ന ശേഷം ഫൈനലിൽ എത്തുന്ന ആദ്യ ടീം ആയിരുന്നു ക്രൊയേഷ്യ .ക്രൊയേഷ്യയുടെ വിജയത്തിന് പിന്നിൽ കോച്ച് സ്ളാറ്റ് കൊ ഡാലിചിന്റെ വ്യക്തമായ പരിശീലനം ആയിരുന്നു .യു എ ഇ പ്രഫഷണൽ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള പരിശീലകനാണ് ഡാലിച്ച് .
ലോക റാങ്കിങ്ങിൽ 335-ആം സ്ഥാനത്തു നിന്നിരുന്ന അൽ ഐൻ ടീമിനെ രണ്ടു വർഷം കൊണ്ട് അദ്ദേഹം എത്തിച്ചത് 122ആം റാങ്കിൽ .2016 ൽ ഡാലിച്ചിന്റെ പരിശീലനത്തിൽ എ എഫ് സി ചാംപ്യൻസ് ലീഗിന്റെ ഫൈനലിൽ അൽ ഐൻ ക്ലബ്ബിനെ എത്തിക്കുവാൻ കഴിഞ്ഞു .
ഫിഫ ലോകകപ്പിന്റെ പടിയിറങ്ങുന്പോൾ ഡാലിച്ചിന് അഭിമാനിക്കാം .വിംബിൾഡൻ ടെന്നീസ് കിരീട ജേതാവ് ഗോരാൻ ഇവാനിസേവിച്ചിന്റെ നാടെന്ന പേരിൽ അറിയ പെട്ടിരുന്ന “ക്രൊയേഷ്യയെ” ലോക കപ്പിന്റെ ഫൈനൽ മത്സരം വരെ ഗ്രൗണ്ടിൽ നിലനിർത്തിയതിന് .ലോക കപ്പ് നേടാൻ ആയില്ലെങ്കിലും ഡാലിച്ചിന്റെ ആത്‌മ വിശ്വാസത്തിൽ യു എ ഇ ക്കും അഭിമാനിക്കാം