പേരാവൂർ:ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഒരാൾ മരിച്ചു.എടത്തൊട്ടി കല്ലേരിമല കയറ്റത്തിലാണ് സംഭവം.ഞായറാഴ്ച മൂന്നു മണിയോടെയാണ് അപകടം.അടിവശം ദ്രവിച്ച മരം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.ഇരിട്ടി അഗ്നിശമന സേനയും മുഴക്കുന്ന് പോലീസും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ തകർത്താണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് .

ഓട്ടോറിക്ഷ ഡ്രൈവർ ആലച്ചേരി സ്വദേശി വിനോദ്,സിറിയക്,സലീന,പ്രസന്ന എന്നിവർക്കാണ് പരിക്കേറ്റത്.പട്ടാരത്തിൽ ധ്യാനത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടം