പത്തനാപുരം യുഐടിയിൽ ഇനി മുല്ലപ്പൂവിൻ സുഗന്ധം
കുറ്റി മുല്ല തൈ നടീൽ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എസ് വേണുഗോപാൽ നിർവഹിച്ചു. വ്യാപാര മേഖലയിൽ ഏറ്റവും ആദായകരമായ ഒന്നാണ് കുറ്റിമുല്ല കൃഷി എന്ന് അഡ്വ വേണുഗോപാൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
കുറ്റിമുല്ല കർഷകർക്ക് സബ്സിഡി ഉൾപ്പെടെ എല്ലാ സഹായവും ജില്ലാ പഞ്ചായത്ത് ഭരണസമിതി ചെയ്തു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു .പത്തനാപുരം യു ഐ ടി അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സുധാകരൻ പിള്ള അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്വപ്ന ജമാൽ സ്വാഗതമാശംസിച്ചു.
ഗ്രീൻ കേരള ഫ്ളോറികൾച്ചറർ സൊസൈറ്റി ഡയറക്ടർ പ്രദീപ് പട്ടാഴി കുറ്റിമുല്ല കൃഷിയുടെ ഉൽപ്പാദനം, വിപണനം എന്നിവയെ ആസ്പദമാക്കി ക്ലാസെടുത്തു. പ്രദീപ് ഗുരുകുലം , പി കെ സി ജോൺസൺ ,വിദ്യാർത്ഥി പ്രതിനിധികളായ മോൻസി മോൾ ,വിപിൻ ബെന്നി, രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു . യു ഐ ടി യിലെ എൻ എസ് എസ് വിഭാഗത്തിൻറെ നേതൃത്വത്തിലാണ് ഇവിടെ കുറ്റിമുല്ല തൈ നടീൽ കർമ്മം നടന്നത്.