ലൈംഗിക പീഡനം ഓർത്തോഡോക്സ് സഭയ്ക് തീറെഴുതി നല്കിയതോ എന്ന സംശയം ശക്തമാവുകയാണ് .കന്യാസ്ത്രീ പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും ആരോപണ വിധേയരെ ചോദ്യം ചെയാൻ പോലും കേരള പോലീസ് കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ കേരളത്തിലെ പ്രതിപക്ഷ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല .പീഡനം നടത്തിയവരും ,പീഡനത്തിനിരയായവരും ഒരേ സമുദായത്തിൽ നിന്നുമായതിനാൽ ഹർത്താലുമില്ല ! കേരളത്തിന്റെ ഒരു പോക്കേ ?
സാധാരണ ഗതിയിൽ ഒരു സ്ത്രീ ,ചൂഷണത്തിന് അല്ലെങ്കിൽ പീഡനത്തിന് ഇരയായ വിവരം പരസ്യ മായി പറഞ്ഞാൽ സർക്കാരും ,പോലീസും ഒക്കെ കർമ്മ നിരതരാവും .പിന്നീട് ദ്രുത ഗതിയിൽ അറസ്റ്റും ,റിമാന്റും ഒക്കെ കാണാം .പക്ഷെ നിർഭാഗ്യ മെന്ന് പറയട്ടെ ഇവിടെ അതൊന്നും ഉണ്ടായില്ല .കാരണം മറ്റൊന്നുമല്ല ;ഓർത്തോഡോക്സ് സഭയെ പിണക്കാൻ ഇടത് വലത് മുന്നണികൾക്ക് താല്പര്യം ഇല്ല .ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി .ഇനി പീഡനത്തിന്റ പേരിൽ ആരെയും ചൊറിയേണ്ടതില്ല .
ആരോപണം ഉന്നയിച്ചത് ഏതെങ്കിലും താഴ്ന്ന ജാതിയിൽ പെട്ടവരായിരുന്നുവെങ്കിൽ ,ഭരണപക്ഷവും പ്രതിപക്ഷവും മത്സരിച്ച് ഹർത്താൽ തന്നെ നടത്തിയേനെ .വെറും രാഷ്ട്രീയ ചെപ്പടി വിദ്യ .ഒരു ചലച്ചിത്ര നടി പീഡിപ്പിക്ക പെട്ട വിഷയത്തിൽ പോലും ,ഇരയുടെ പക്ഷം ചേർന്ന് നീതിക്കുവേണ്ടി അലമുറയിട്ട ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ കന്യാസ്ത്രീയുടെ പരാതി കാണാതെ പോകുന്നത് എന്തുകൊണ്ടാണ്
പ്രിയപ്പെട്ട നീതിപീഠമേ നിയമം മാറ്റിയെഴുതേണ്ട സാഹചര്യം എത്തിച്ചേർന്നിരിക്കുന്നു .പാവപ്പെട്ടവർക്കും പണക്കാർക്കും പള്ളീലച്ചന്മാർക്കും വേണ്ടി വെവേറെ നിയമങ്ങൾ .സർക്കാരിനോട് ഒരു ചോദ്യം കൂടി .ഇനിയും ഒരു സ്ത്രീ ഇത്തരത്തിൽ ഒരു പരാതി ഉന്നയിച്ചാൽ സർക്കാർ നിലപാട് ഇതു ത ന്നെയാകുമോ യെന്ന് ?
കന്യാ സ്ത്രീ ,ഒരു സ്ത്രീ ആണെന്ന് തോന്നാത്തതുകൊണ്ടാണോ അരമനയിലെ ആഗ്രഹം കൂടി അറിഞ്ഞു മെല്ലെ പോക്ക് നയം പോലീസ് സ്വീകരിക്കുന്നത് .നാണമില്ലാത്ത ഭരണ പ്രതിപക്ഷ കക്ഷികളും നിയമ പാലകരുമൊക്കെ ഇതിന് മറുപടി നൽകണം .സാധാരണക്കാരെ തല്ലിക്കൊല്ലാൻ കൂട്ടുനിൽകുന്നതും ,ആളുമാറി കസ്റ്റഡിയിൽ എടുത്ത് തല്ലികൊല്ലുന്നതാണോ പോലീസ് നിയമം .
രായ്ക്കു രാമാനം ഫേസ്ബുക് ലൈവിൽ വരുന്ന രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ പ്രതികരിക്കുന്നത് കണ്ടില്ല .