കെവിൻ കേസിലെ മുഖ്യ പ്രതി ചാക്കോയുടെ ഭാര്യ രഹ്നയ്ക്ക് ബന്ധുക്കളുടെ മർദ്ദനം. മർദ്ദനമേറ്റ രഹ്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.തെന്മല പോലീസ് സംഭവം രഹസ്യമാക്കി വക്കുവാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സ്റ്റേഷൻ ജി.ഡി.ചാർജിനോട് സംഭവം കഴിഞ് രണ്ട് മണിക്കൂർ വരെ റിപ്പോർട്ട് ചോദിച്ചപ്പോഴും അത്തരം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന നിഷേധ നിലപാടാണ് പോലീസ് സ്വീകരിച്ചത് .
ചാക്കോയുടെ ഇളയ സഹോദരൻ അജി ചാക്കോയും ഭാര്യ ജെനിയും ചേർന്നാണ് രഹ്നയെ അവരുടെ വീട്ടിൽ എത്തി മർദിച്ചതെന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന രഹ്ന പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വീട്ടിൽ ബന്ധുക്കളോടൊപ്പം ടി.വികാണുകയായിരുന്നു രഹ്‌നെയെ അജിയും ഭാര്യയും കതകു ചവിട്ടി തുറന്നു അകത്തു കടന്നു പുറത്തെത്തിച്ചു മർദിക്കുകയായിരുന്നു. അജിയുടെ കൈയിൽ ഇരുമ്പു വടി ഉണ്ടായിരുന്നു എന്നും അതുപയോഗിച്ചു തലക്കടിക്കാൻ ശ്രമിക്കവേ താൻ കയറി പിടിച്ചു എന്നും ശേഷം തറയിൽ ഇട്ട് മർദിക്കുകയായിരുന്നു എന്ന് രെഹ്നയുടെ ഒപ്പം വീട്ടിൽ ഉണ്ടായിരുന്ന ബന്ധു ചിന്നമ്മ പറയുന്നു. തന്നെ മർദിച്ചപ്പോൾ തന്റെ ബോധം പോയി എന്നും കുറച്ചു നേരത്തേക്ക് ഒന്നും ഓര്മയുണ്ടായില്ല എന്ന് രെഹ്ന പറഞ്ഞു. സംഭവം തെന്മല സ്റ്റേഷനിൽ അറിയിച്ചെങ്കിലും പോലീസ് വൈകിയാണെത്തിയതെന്നും ആക്ഷേപമുണ്ട് – പിന്നീട് സ്ഥലത്തെത്തിയ തെന്മല പോലീസ് രെഹ്‌നെയെ മർദ്ദിക്കുവാൻ ഉപയോഗിച്ച ഇരുമ്പുവടി കണ്ടെടുത്തു.
രെഹ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുമെന്ന് തെന്മല പോലീസ് സബ് ഇൻസ്‌പെക്ടർ എസ് പ്രവീൺ അറിയിച്ചു. സംഭവം അറിഞ്ഞു നാട്ടുകാരും ചാക്കോയുടെ വീടിനു മുന്നിൽ തടിച്ചു കൂടി. അതേസമയം വെള്ളിയാഴ്ച രാവിലെ 11 നു രെഹ്ന അജിയുടെ മാതാവിനെ അസഭ്യം പറഞ്ഞു എന്നും ജോലിക്കു പോയിരുന്ന അജി വൈകിട്ട് വീട്ടിൽ എത്തി വിവരം അറിഞ്ഞു രെഹ്‌നയുടെ വീട്ടിൽ എത്തിയതാണ് എന്നും സൂചന ഉണ്ട്. രെഹ്ന ഇപ്പോൾ പുനലൂർ താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്.
വീഡിയോ കാണാം