അറവ് മാടുകളെ കടത്തികൊണ്ടു വന്ന വാഹനം തടഞ്ഞ സംഭവത്തെ തുടർന്ന് കൊട്ടാരക്കരയിൽ വീണ്ടും സംഘർഷം .സംഭവത്തിലെ പ്രതിയായ പട്ടാളക്കാരന്റെ വീട് വാനിലെത്തിയ ഏഴംഗ മുഖം മൂടിസംഘം ആക്രമിച്ചു. സംഭവത്തെ തുടർന്ന് കൊട്ടാരക്കര യിലും പരിസരങ്ങളിലും ആർ.ഡി.ഒ.നിരോധനാജ്ഞ പുറപ്പെടുവിച്ചു.സംഘർഷത്തെ തുടർന്ന് കൊട്ടാരക്കരയിൽ പോലീസ് സന്നാഹം ശക്തമാക്കി.
കഴിഞ്ഞ ദിവസം അറവുമാടുകളെ കൊണ്ടുവന്ന മിനിലോറി തടഞ്ഞു നിർത്തി ഡ്രൈവറെയും കൊട്ടാരക്കര മാർക്കറ്റിലെ ഇറച്ചി വ്യാപാരിയേയും മർദ്ദിച്ചിരുന്നു. സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഈസംഭവവുമായി ബന്ധപ്പെട്ട് സൈനികനടക്കം രണ്ടു പേരെ കൊട്ടാരക്കര പോലീസ് പിടികൂടിയിരുന്നു.
പരിക്കേറ്റ കൊട്ടാരക്കര, മുസ്ലിം സ്ട്രീറ്റിൽ, മുസ്ലിയാർ മൻസിലിൽ, ജലാലുദ്ദീൻ (ജലാൽ(54), മുസ്ലീം സ്ട്രീറ്റിൽ, അൽഫിയ മൻസിലിൽ ജലീൽ (44), മിനിലോറി ഡ്രൈവർ നെടുമ്പന, കുളപ്പാടം, മുട്ടക്കാവ്, കളപ്പുറത്ത് പടിഞ്ഞാറ്റതിൽ സാബു (39) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ട് ആർമി ജീവനക്കാരനായ പുത്തൂർ ,സതീഷ് നിലയത്തിൽ വിഷ്ണു (26), പുത്തൂർ, ആനന്ദഭവനിൽ ഗോകുൽ.ജി.പിള്ള (28) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്.ഇതിൽ ജയിലിലായ മിലട്ടറി ജീവനക്കാരൻ വിഷ്ണുവിന്റെ പുത്തൂർ തെക്കുംചേരിയിലുള്ള വീടാണ് ആക്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് ഒരു വാനിലെത്തിയ ഏഴംഗ സംഘം മഴു, വാൾ, കൂടം എന്നിവയുമായി എത്തി വീടിന്റെ കതകും ജനലുകളും തകർത്തു.വാൾകൊണ്ട് കട്ടിൽ വെട്ടിക്കീറി, പൂജാമുറിയിലെ വിഗ്രഹങ്ങളും തകർത്തു. നിലവിളിച്ച സൈനികന്റെ മാതാവ് സുഭദ്രയുടെ കഴുത്തിൽ വാൾ വച്ച് മിണ്ടരുതെന്നും നിന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബോധംകെട്ട് നിലത്തു വീണ സുഭദ്രയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ .ബി.ജെ.പി.ശക്തമായി അപലപിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡൻറ് ജി.ഗോപിനാഴ്, ആർ.എസ്.എസ്.യുവാക്ക് കാര്യവാഹ, വി.പ്രതാപൻ, ജില്ലാ കാര്യവാഹ് ബാബു കുട്ടൻതു ടങ്ങിയ നേതാക്കൾ വീട് സന്ദർശിച്ചു.
കൊട്ടാരക്കര ഡി.വൈ.എസ്.പി ജെ.ജേക്കബ് ,ഏഴുകോൺ സി.ഐ.കെ.ബി നു, പുത്തൂർ എസ്.ഐ.രതീഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
പോലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ട് .