സ്ത്രീ സുരക്ഷക്കായി വാതോരാതെ വീരവാദം മുഴക്കുന്ന ഏഷ്യാനെറ്റ് ,പീഡന വീരന്മാരുടെ കാവൽക്കാരോ ? സാമൂഹിക പ്രവർത്തകയും ബിജെപി നേതാവുമായ ലസിത പാലക്കലിനെതിരെ ഫേസ് ബുക്കിൽ അശ്ളീല ചുവയോടെ പോസ്റ്റിട്ട തരികിട സാബുവിനെ ബിഗ്‌ബോസ് എന്ന ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം .
തരികിട സാബുവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും ,അദ്ദേഹത്തിനെതിരെ കേസ് എടുക്കാൻ പോലീസ് തയാറാകാത്തത് ഗുരുതര വീഴ്ച്ചയാണ് .എന്തുകൊണ്ടാണ് സാബുവിനെതിരെ പോലീസ് കേസെടുക്കാത്തതെന്ന സംശയവും ബലപ്പെടുകയാണ് .

സൂര്യ ടി വി യിൽ മുൻപ് കേരള ഹൌസ് എന്ന പേരിൽ നടത്തിയിരുന്ന റിയാലിറ്റി ഷോ ആണ് ഇന്ന് ഏഷ്യാനെറ്റ് ബിഗ് ബോസ് എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നത് .അവതരണം കൊണ്ട് കേരള ഹൗസിനെ പിന്തുടരുകയാണ് ബിഗ് ബോസ് .
തരികിട സാബുവിനെ പരിപാടിയിൽ നിന്നും നീക്കുവാൻ ഇതിന്റെ അണിയറ പ്രവർത്തകർ തയാറാകണം .സ്ത്രീകളെ പരസ്യമായി അധിക്ഷേപിച്ച കാപട്യക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ഏഷ്യാനെറ്റിന് ചേർന്നതല്ല