ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ജെനറൽ ബോഡി യോഗത്തിൽ താരങ്ങൾ തമ്മിൽ വാഗ്വാദം .അമ്മയിലേക്ക് നടൻ ദിലീപിനെ തിരികെ കൊണ്ടുവരണമെന്ന ഒരു കൂട്ടരുടെ ആവശ്യം ശക്തമായ എതിർപ്പിന് വഴിയൊരുക്കി .

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ദിലീപ് സിനിമയിൽ ആക്റ്റീവ് ആയതും ,രാമലീലയും കമ്മാര സംഭവവുമൊക്കെ വൻ ഹിറ്റായതും ചൂണ്ടിക്കാട്ടിയാണ് നടൻ സിദ്ധിഖ് ,ഇടവേള ബാബു തുടങ്ങിയവർ ദിലീപിന് വേണ്ടി വാദം ഉയർത്തിയത് .
എന്നാൽ ഈ നീക്കത്തെ ജഗദീഷിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തമായി എതിർത്തതായാണ് വിവരം .അമ്മയുടെ മുൻ ട്രഷറർ ആയിരുന്ന ദിലീപിന്റെ സ്ഥാനം ഇപ്പോൾ നിർവഹിക്കുന്നത് ജഗദീഷാണ് .
ഇതിനിടെ വൈസ് പ്രസിഡന്റുമാരായ കെബി ഗണേഷ് കുമാറും ,മുകേഷും അവരവരുടെ മുൻ നിലപാടുകളിൽ ഉറച്ചു നിന്ന് ദിലീപിനായി വാദിച്ചതായാണ് വിവരം .സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇന്നസെന്റും , മമ്മൂട്ടിയും ഈ വിഷയത്തിൽ മൗനം പാലിച്ചു .
നടിയെ ആക്രമിക്കപ്പെട്ട കേസ് തീരുന്നത് വരെ ദിലീപിനെ അമ്മയിൽ നിന്നും മാറ്റി നിർത്തണമെന്ന ആവശ്യത്തിൽ വനിതാസിനിമാ പ്രവർത്തകരും ഉറച്ചു നിന്നു .