കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി കെ സുധാകരനെ നിയമിക്കാൻ ഹൈക്കമാന്റ് ആലോചിക്കുന്നു .രാജ്യ സഭാ സീറ്റ് വിവാദവും ,അനുകൂല സാഹചര്യമുണ്ടായിട്ടും ചെങ്ങന്നൂരിൽ ഉണ്ടായ കടുത്ത തോൽവിയുമാണ് ഗ്രൂപ്പ് നേതാക്കളെ കൈവിട്ട് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കുന്നതിൽ ഹൈക്കമാന്റ് പച്ചക്കൊടി കാട്ടുന്നത് .
ഉമ്മൻചാണ്ടിയും ,ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ എതിർപ്പ് അറിയിച്ചെങ്കിലും സാധാരണ പ്രവർത്തകരുടെ കടുത്ത വികാരം കൂടി മനസിലാക്കിയാണ് ഹൈക്കമാന്റ് സുധാകരന് അനുകൂല നിലപാട് സ്വീകരിക്കുന്നത് .കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്‌നിക്കിനെ നീക്കാനും ഹൈക്കമാന്റ് തീരുമാനമെടുത്തിട്ടുണ്ട് .
രാജ്യ സഭാ സീറ്റ് വിവാദം ആളിപടർത്തുവാൻ ഗ്രൂപ്പ് നേതാക്കൾക്ക് കഴിഞ്ഞെന്നും ,ഗ്രൂപ്പ് വളർത്തുന്നവർ പാർട്ടിയെ നാശത്തിലേക്ക് നയിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിലയിരുത്തി .തന്റെ വിശ്വസ്തരിൽ നിന്നും രാഹുൽ ഗാന്ധി രഹസ്യമായി റിപ്പോർട്ട് തേടിയിരുന്നതായാണ് വിവരം .
കേരളത്തിൽ നിന്നും ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല ,എം എം ഹസൻ എന്നിവർക്കെതിരെ വ്യാപകമായ പരാതികളാണ് ഹൈക്കമാന്റിന് ലഭിച്ചത് .യുവ എം എൽ എ മാർ അടക്കം പരാതി അയച്ചിരുന്നു .കണ്ണൂരിൽ നിന്നും വ്യാപക പരാതികളാണ് ഹൈക്കമാന്റിന് ലഭിച്ചത്
അടുത്ത ലോക്‌സഭാ ഇലക്ഷന് മുന്നോടിയായി പാർട്ടിയെ താഴെത്തട്ടുമുതൽ ശക്തമാക്കുവാൻ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടുമെന്നാണ് വിവരം .അതേ സമയം പാർട്ടിയിൽ നേതാക്കൾക്കെതിരെ തുറന്നടിച്ച വി എം സുധീരനെ ഡൽഹിക്ക് വിളിപ്പിക്കും .വികാരം മനസിലാക്കി സുധീരനെ അനുനയിപ്പിക്കുകയാണ് ലക്‌ഷ്യം .കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേരിട്ട് നിയമിച്ച കെപിസിസി പ്രസിഡന്റ് ആയിരുന്നു സുധീരൻ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദത്തെ തുടർന്ന് രാജി വയ്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് സുധീരൻ തുറന്ന് പറഞ്ഞത് .ഈ പശ്ചാത്തലത്തിലാണ് സുധീരനെ ഡൽഹിക്ക് വിളിപ്പിക്കുന്നത് .
കെ മുരളീധരനെ കെപിസിസി വൈസ് പ്രസിഡന്റ് ആക്കാനും ഹൈക്കമാന്റ് ആലോചിക്കുന്നു .രാഷ്ട്രീയ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തകരെ സജ്ജരാക്കുവാൻ മുരളീധരന് കഴിയുമെന്ന വിശ്വാസമാണ് ഹൈക്കമാന്റിന്
കൊടിക്കുന്നിൽ സുരേഷും കെപിസിസി വൈസ് പ്രസിഡന്റ് ആകും .രമേശ് ചെന്നിത്തലയെ തൽക്കാലം പ്രതിപക്ഷ നേതാവായി നിലനിർത്തും .വി ഡി സതീശനെ മാറ്റി പകരം വി ടി ബൽറാമിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് .ഗ്രൂപ്പിന് അതീതമായി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ഹൈക്കമാന്റ് ലക്ഷ്യം .