കെവിൻ വധ കേസിൽ നിർണായക തെളിവ് ലഭ്യമാകുമെന്ന് കരുതുന്ന പ്രധാന കഥാപാത്രം രഹ്നയെ തേടിയുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചത് എന്തിനു വേണ്ടി ?.കെവിന്റേത് മുങ്ങി മരണം എന്ന് വരുത്തിത്തീർത്ത് നിലവിൽ അറസ്റിലായിട്ടുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് രഹ്നയെ സംരക്ഷിക്കുവാൻ ഗൂഢ നീക്കം നടക്കുന്നതായാണ് സൂചന .

കെവിനെ തട്ടികൊണ്ടുപോയത് രഹ്‌നയുടെ അറിവോടെയാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഒളിവിൽ പോയ രഹ്നയെ കണ്ടെത്തുവാൻ പോലീസ് ശ്രമിക്കാത്തത് എന്ത് കൊണ്ടെന്ന ചോദ്യം ബലപ്പെടുകയാണ് .കെവിന്റെ ഭാര്യ നീനുവിന്റെ അമ്മയാണ് രഹ്ന .ഇവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നീനു കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചിട്ടുള്ളതും .

തമിഴ് നാട് മേഖലയിലെ ബന്ധുവീടുകളിൽ രഹ്ന എത്തിയിരുന്നതായി സംശയം ഉണ്ടായിരുന്നെങ്കിലും പോലീസ് ,അന്വേഷണത്തിൽ അലംഭാവം കാട്ടുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട് .അതേ സമയം മുൻകൂർ ജാമ്യത്തിനായ് ശ്രമിക്കുന്ന രഹ്ന കൊച്ചിയിലെ ഒരു മുതിർന്ന അഭിഭാഷകന്റെ കസ്റ്റഡിയിലാണെന്നും ,ഇവർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കേസിൽ നിന്നും രക്ഷപെടുവാനുള്ള ശ്രമം നടത്തുകയാണെന്നും റിപോർട്ടുകൾ ഉണ്ട് .