കൊല്ലം പുനലൂരില്‍ വന്‍ കഞ്ചാവ് വേട്ട ; മൂന്നുപേര്‍ അറസ്റ്റിൽ
പതിമൂന്നുകിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് പിടിയിലായി. കൊല്ലം എഴുകോണ്‍ സ്വദേശി സുബ്രമണ്യന്‍ (46), കൊട്ടാരക്കര മേലില സ്വദേശി സുരേഷ് (45), പുനലൂര്‍ കരവാളൂര്‍ സ്വദേശി രാജന്‍കുഞ്ഞ് (46) എന്നിവരാണ് പോലീസ് പിടിയിലായത്.
പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വര്‍ദ്ധിച്ചുവരുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടിയലയവരെ ഒരാഴ്ചയായി പോലീസിന്‍റെ ഷാഡോ ടീം നിരീക്ഷിച്ചുവരികയായിരുന്നു. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന കഞ്ചാവ് ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും ഇവിടെ നിന്നും, രാജന്‍ കുഞ്ഞ് വാഹനത്തില്‍ പുനലൂരില്‍ എത്തിച്ചു വില്‍പ്പന നടത്തുകയുമാണ് പതിവ്. ഇന്നും ഇതേ രീതിയില്‍ വില്‍പന നടത്താന്‍ ശ്രമിക്കവേ പുനലൂര്‍ ടിബി ജംഗ്ഷനില്‍ വച്ചു പോലീസ് സംഘം പ്രതികളെയും കഞ്ചാവും പിടികൂടുകയായിരുന്നു. പിടിയിലായ സുബ്രമണ്യന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പുനലൂര്‍ ഡിവൈഎസ്പി എം അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയതും ,കഞ്ചാവ് കണ്ടെടുത്തതും