കേന്ദ്ര റയിൽവേ സഹമന്ത്രി രാജൻ ഗൊ ഹൈൻ പുനലൂർ -ചെങ്കോട്ട ബ്രോഡ്ഗേജ് റയിൽവേ ലൈൻ രാജ്യത്തിന് സമർപ്പിച്ചു.
ആഴ്ചയിൽ 2 ദിവസം ഓടിയിരുന്ന കൊല്ലം-താംബരം എക്സ്പ്രസ് ട്രയിൻ സർവീസ് എല്ലാ ദി വസവും സർവീസ് നടത്തും, പാലക്കാട് – പുനലൂർ പാലരുവി എക്സ്പ്രസ് തിരുനൽവേലി വരെ നീട്ടും എന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള ട്രയിൻ സർവീസുകൾ ചെങ്കോട്ട വരെ നീട്ടുന്ന കാര്യവും പുതിയ ട്രയിൻ സർവ്വീസുകൾ ആരംഭിക്കുന്നതും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ,മന്ത്രി കെ.രാജു,എം .പിമാരായ എൻ.കെ.പ്രേമചന്ദ്രൻ ,കൊടിക്കുന്നിൽ സുരേഷ് ,എം.വാസന്തി, വിജില സത്യനാഥ്, റയിൽവേ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
മീറ്റർ ഗേ ജായിരുന്ന 49 കിലോമീറ്റർ റയിൽവേ പാത മുന്നൂറ്റി എഴുപത്തിരണ്ട് കോടി രൂപ വിനിയോഗിച്ചാണ് പണി പൂർത്തിയാക്കിയത്