ഒറ്റക്കൽ സാനു ഭവനിൽ ചാക്കോ കോടീശ്വരനായി മാറിയ കഥ ശരിക്കും വിശ്വസിക്കാൻ കഴിയാത്ത അവസ്‌ഥ യിലാണ് നാട്ടുകാർ .വിവാഹത്തെ തുടർന്ന് ജീവിതം കൂട്ടിമുട്ടിക്കുവാൻ പെടാപ്പാടു പെട്ട് പലരിൽ നിന്നും പണം കടമായി വാങ്ങിയിട്ടുണ്ട് ചാക്കോ .മുസ്ലിം സമുദായത്തിൽ പെട്ട രഹ്നയെ വിവാഹം കഴിച്ചതും സ്ത്രീധനം മോഹിച്ചായിരുന്നുവെന്നാണ് ഇപ്പോൾ നാട്ടുകാർ അടക്കം പറയുന്നത് .
കൂലിപണിയെടുത്തിരുന്ന ഒരു കാലം ചാക്കോയ്ക്ക് ഉണ്ടായിരുന്നു .രഹ്‌നയുടെ വീട്ടുകാർ ഇവരെ ഒരു രീതിയിലും സഹായിച്ചിരുന്നില്ല .വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ചാക്കോ കുട്ടികളെ പഠിപ്പിച്ചു വന്നത് .ജീവിതം വഴിമുട്ടുമെന്നു കണ്ടാണ് ചാക്കോ ആദ്യം ഭാര്യ രഹ്നയെ ഗൾഫിലേക്ക് അയക്കുന്നത് .പിന്നീട് ചാക്കോയും ഗൾഫിൽ പോയ് .നാട്ടുകാരായ ചില സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയാണത്രെ ചാക്കോ ഗൾഫിൽ പോയത് .ഏകദേശം ഒരു വർഷം മാത്രം കഷ്ടിച്ചാണ് ഇരുവരും ഗൾഫിൽ തങ്ങിയത് .ഗൾഫിൽ നിന്നുകൊണ്ട് തന്നെ പുതിയ വീടിന്റെ നിർമ്മാണം തുടങ്ങി വച്ചു .പിന്നെ നാട്ടിൽ എത്തിയ ശേഷം വീടുപണി പൂർത്തിയാക്കി .ഒറ്റക്കൽ മേഖലയിലെ തരക്കേടില്ലാത്ത ഒരു വലിയ വീട് .
നാട്ടുകാർക്ക് സംശയം തോന്നിത്തുടങ്ങിയത് ഇവിടെ നിന്നുമാണ് .ഒരു വർഷത്തിനിടെ ഭാര്യയും ഭർത്താവും കൂടി ഗൾഫിൽ നിന്നും ഇത്രയധികം സമ്പാദിക്കുന്നത് എങ്ങനെയെന്ന് .സാധാരണയായി ആർക്കും തോന്നിയേക്കാവുന്ന ഒരു സംശയം .

ചാക്കോയ്ക്ക് അനധികൃതമായി എവിടെ നിന്നോ പണച്ചാക്കുകൾ കിട്ടിയെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു .പുനലൂർ ചെങ്കോട്ട റെയിൽ പാതയിൽ നിന്നും അടുത്താണ് ചാക്കോയുടെ വീട് .വൻ തോതിൽ കള്ളപ്പണം കടത്തുന്ന സംഘം റെയിൽവേ ജീവനക്കാർക്കായി ട്രെയിനിൽ നിന്നും എറിഞ്ഞ പണച്ചാക്കുകളിൽ ചിലത് ചാക്കോയ്ക്ക് കിട്ടിയെന്നാണ് നാട്ടിലെ സംസാരം .ഇക്കാര്യം ചാക്കോ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്തത്രേ .അന്ന് രാവിലെ തന്നെ ചില റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും എന്തോ അന്വേഷിക്കുന്ന രീതിയിൽ പലരെയും ചോദ്യം ചെയുന്ന പോലെ അഭിനയിക്കുകയും ചെയ്തത്രേ .തുടർച്ചയായി രണ്ടു ദിവസം ഉദ്യോഗസ്ഥർ ഇവിടെ എത്തിയെന്നാണ് നാട്ടുകാർ ഓർക്കുന്നത് .2008 ൽ ആയിരുന്നു സംഭവമെന്നാണ് ചിലരുടെ ഓർമ .
ഈ പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ചാക്കോ ആദ്യം ഭാര്യയെ ഗൾഫിൽ വിട്ടതും ,പിന്നീട് ചാക്കോ ഗൾഫിൽ പോയതും .ഇക്കാര്യങ്ങൾ മകൻ സാനു ചാക്കോയ്ക്കും അറിയാമായിരുന്നു .ഇതിന്റെ പേരിൽ ഇടയ്ക്കിടെ രഹ്നയും ചാക്കോയും വഴക്കിടുമായിരുന്നത്രെ . ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ശേഷം ചാക്കോയും കുടുംബവും പരിസരവാസികളിൽ നിന്നു പോലും അകലം പാലിച്ചു .

ഇക്കാര്യങ്ങൾ മകൾ നീനു വിളിച്ചു പറയുമോയെന്ന ഭയത്തിലാണ് ചാക്കോ നീനുവിനെ മാനസിക രോഗിയായി ചിത്രീകരിക്കുന്നതും .രഹ്ന കേസിൽ നിന്നും രക്ഷപെടുവാൻ ഇക്കാര്യങ്ങൾ തുറന്നു പറയുമോയെന്നും ചാക്കോ ഭയപെടുന്നതായി കാണാം .