എന്റെ വീടിന്റെ അടുത്താണ് തിരുവിളങ്ങോനപ്പൻ ക്ഷേത്രം .അവിടെ കുട്ടിക്കാലം മുതൽ ബാലഗോകുലത്തിനു പോകുമായിരുന്നു .ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭാരതാംബയുടെ വേഷം കെട്ടിയത് കൊണ്ട് ഞാൻ സംഘി അല്ല ,റിപ്പോർട്ടർ ടി വി യുടെ മീറ്റ് ദി എഡിറ്റേഴ്‌സിൽ അനുശ്രീ വെളിപ്പെടുത്തി .
അവതാരകരായ അഭിലാഷും ,നികേഷ് കുമാറും “സംഘി ” യിൽ പിടിച്ച് ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും അനുശ്രീ ഉറച്ചു നിന്നു .അപ്പോൾ സംഘി അല്ലെയെന്ന് അഭിലാഷും ,നികേഷ് കുമാറും മാറി മാറി ചോദിച്ചെങ്കിലും അനുശ്രീ തുറന്നു പറഞ്ഞു .”എനിക്ക് രാഷ്ട്രീയത്തിലെ എ ബി സി ഡി അറിയില്ല .ഏതു പാർട്ടിക്കാർ വിളിച്ചാലും ഞാൻ പോകും .ആ യോഗത്തിൽ എന്നെ വിളിച്ചവർക്ക് നന്ദി പറഞ്ഞു ഞാൻ മടങ്ങും ,പക്ഷെ എന്റെ അച്ഛൻ കോൺഗ്രസ് പ്രവർത്തകനാണ് ”
അടുത്ത തവണയും ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ ഭാരതാംബയായി വേഷം കെട്ടും .സംഘി എന്ന വാക്കിന്റെ അർഥം മനസിലായത് ഇപ്പോഴാണ് .എനിക്ക് രാഷ്ട്രീയം ഇല്ല .എക്‌സ് ക്ലുസിവ് തേടിയ വന്പൻ മാരെ മുട്ടുകുത്തിച്ചു സിനിമാ താരം അനുശ്രീ .
ഏതു വിധേനയും സംഘിയാക്കാനുള്ള അവതാരകരുടെ ശ്രമത്തെ അനുശ്രീ തന്റെ ഉറച്ച നിലപാടിലൂടെ നേരിട്ടപ്പോൾ ആയിരക്കണക്കിന് വരുന്ന ആരാധകർക്കും അത് ആശ്വാസ വാക്കായി .