ദുരഭിമാനത്തിന്റേയും ,പീഡനങ്ങളുടെയും കാലം .സമൂഹം നേരില്ലാതെ വട്ടം തിരിയുന്പോൾ ആരും “മിഴി ” തുറക്കാത്ത കാലം .ഒടുവിലിതാ സാമൂഹിക തിന്മകൾക്കുമീതെ നന്മയുടെ പൊൻ വെളിച്ചം വീശി നവാഗത സംവിധായകൻ ഷാജി കുന്നിക്കോട് ” മിഴി ” തുറക്കുന്നു .
സമൂഹത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന പീഡനങ്ങൾക്കെതിരെ വിരൽ ചൂണ്ടുകയാണ് ഷാജി കുന്നിക്കോട് തന്റെ “മിഴി “എന്ന ഷോർട്ട് ഫിലിമിലൂടെ .
” മിഴി “ഇന്നത്തെ സമൂഹത്തിന്‍റെ പ്രതിനിധിയാണ്.തെല്ലു നേരത്തെ നമ്മുടെ അശ്രദ്ധമൂലം പിച്ചിച്ചീന്തിയെറിയുന്ന നിഷ്ക്കളങ്ക ബാല്യത്തിന്‍റെ പ്രതിനിധി.

അമ്മയുടെ സ്നേഹ തണലില്‍ നിന്നും പെട്ടെന്ന് ഒരുനാള്‍ അവള്‍പോലുമറിയാതെ തെരുവ് യാചകരുടെ കൈകളിലെത്തിയ
” മിഴി “യുടെ കഥ സംവിധായകന്‍ ഷാജി കുന്നിക്കോട് പറയാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷരായ അനേകം കുരുന്നുകള്‍ ഇപ്പോഴും ഉള്ളിലെരിയുന്ന കനലുകളുമായി തെരുവോരങ്ങളിലും അന്യമായ വെളിച്ചത്തിന്‍റെ കരിമ്പടങ്ങള്‍ക്കുള്ളിലും അലമുറയിടുന്നതു കാണാന്‍ കഴിയുo.ഇനിയുo മറ്റൊരു കുരുന്നുകള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുത് എന്ന സന്ദേശകാവ്യവുമായി ” മിഴി ” പ്രദർശനത്തിനെത്തുകയാണ് .
പ്രശസ്ത സാഹിത്യകാരന്‍ ഗ്രാമീണന്‍റെ കവിതാ സമാഹാരങ്ങളുടെ പ്രകാശനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ അങ്കണത്തിൽ വി. എസ്. അച്യുതാനന്ദന്‍ നിര്‍വഹിക്കുന്ന വേദിയിൽ ജൂൺ മൂന്നിന് വൈകിട്ട് അഞ്ച് മണിക്കാണ് മിഴിയുടെ പ്രദർശനവും .
ഏഷ്യാനെറ്റ് അസി.വൈസ് പ്രസിഡണ്ടും കോമഡി സ്റ്റാർ അമരക്കാരനുമായ ബൈജു ജി.മേലില മിഴിയൂടെ ആദ്യ പ്രദർശനം പ്രേക്ഷകർക്ക് സമർപ്പിയ്‌ക്കും പ്രശസ്‌ത സംഗീത സംവിധായകൻ ദർശൻ രാമൻറെ സംഗീതത്തിൽ ചിട്ടപെടുത്തിയ ,കവി അച്ചൻകോവിൽ അജിത് കുമാറിന്റെ കവിത ആലപിച്ചിരിക്കുന്നത് മാപ്പിള പാട്ടിന്റെ തോഴൻ അഫ്സൽ ആണ് .അഫ്സൽ ആദ്യമായാണ് കവിതാലാപനത്തിലൂടെ ശ്രദ്ധേയമാകുന്നതും .”ഒരു കുഞ്ഞു കുരുവി കൂടുതേടി തിരികെ പറക്കയായി ..” എന്ന് തുടങ്ങുന്ന അച്ചൻ കോവിൽ അജിത് കുമാറിന്റെ ,ആനുകാലിക പ്രസക്തിയുള്ള കവിത മനുഷ്യ സമൂഹത്തെ ഏറെ ചിന്തിപ്പിക്കുന്നതാണ് .

കോഴിക്കോട് പള്ളോത്തി ഹിൽ സ്കൂളിലെആറാം ക്ലാസ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ അനാമികയാണ് മിഴിയിലെ കേന്ദ്രകഥാപാത്രം .അറിയപ്പെടുന്ന ബാലസാഹിത്യകാരിയാണ് അനാമിക .ജൂൺ മൂന്നിന് നടക്കുന്ന ചടങ്ങിൽ ഒട്ടേറെ പ്രമുഖർ പങ്കെടുക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു .