ശ്രീകണ്ഠാപുരം പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ ശശിപ്പാറയിൽ യുവാവും യുവതിയും മരിച്ച നിലയിൽ കണ്ടെത്തി .വളപട്ടണം സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ പാപ്പിനിശേരി സ്വദേശികളായ കമൽ കുമാറും അശ്വതിയുമാണന്ന് പറയുന്നു.
KL13 AD /6338 ബജാജ് പൾസർ ബൈക്കിൽ ആണ് ഇവർ ഇന്നലെ മൂന്നുമണിക്ക് ശശി പാറയിൽ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നേരം വൈകിയും
ബൈക്കിന്റെ ഉടമയെ കാണാത്തതു കൊണ്ട് നാട്ടുകാർ പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹങ്ങൾ ശശി പാറയുടെ അടിവാരത്ത് കണ്ടെത്തിയത്.
തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സും പയ്യാവൂർ പോലിസും സ്ഥലത്തെത്തി മൃതദേഹങ്ങൾ ഉയർത്തിയത് .ഇരുവരും സ്നേഹത്തിലായിരുന്നുവെന്ന് പറയുന്നു .വിവാഹത്തിന് വീട്ടുകാർ എതിരു നിന്നതാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു .