സംസ്ഥാനത്ത് ഭീതി പരത്തുന്ന നിപ വൈറസിനെ പ്രതിരോധിക്കാൻ ജനങ്ങളും മുന്നിട്ട് ഇറങ്ങണമെന്ന് വിദഗ്ദ്ധർ .കുറച്ചു കാലത്തേക്ക് ജനങ്ങൾ പഴവർഗങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും പൊതു അഭിപ്രായം ഉണ്ട് .
വാഴയില നിപ വൈറസ് പരത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് .വവാലുകൾ രാത്രി കാലങ്ങളിൽ വാഴയിലയിൽ വിശ്രമിക്കാറുണ്ട് .ഇതൊന്നും മനസിലാക്കാതെ കേരളത്തിൽ വ്യാപകമായി വാഴയില സദ്യകൾക്കും മറ്റും ഉപയോഗിച്ച് വരുന്നുണ്ട് .കൂടാതെ ഗൾഫ് രാജ്യങ്ങളിലെ , മലയാളികൾ നടത്തുന്ന ഹോട്ടലുകളിൽ “വാഴയില സദ്യ ” ,”പൊതി ചോറ് ” എന്നിവയ്‌ക്ക് വ്യാപകമായി വാഴയില ഉപയോഗിച്ചു വരുന്നുണ്ട് .
കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമാണ് വാഴയില എത്തിക്കുന്നത് .സാധാരണ ഭക്ഷണം വിളംബുന്നതിന് ആവശ്യമായ പാത്രങ്ങൾ വേണ്ടാത്തതിനാലും ,ഈ പാത്രങ്ങൾ കഴുകി എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണവുമാണ് മിക്ക മലയാളി ഹോട്ടലുകളും വാഴയില സദ്യയും പൊതിച്ചോറുമൊക്കെ പതിവാക്കിയിരിക്കുന്നത് .ഗൾഫ് രാജ്യങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന മിക്ക പത്രങ്ങളും “നിപ വൈറസ് “രോഗബാധ സംബന്ധിച്ച് വാർത്തകൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത് .
അതേ സമയം മാർക്കറ്റുകളിൽ വാഴപഴങ്ങൾക്ക് വൻ തോതിൽ വില കുറഞ്ഞതായും റിപോർട്ടുകൾ ഉണ്ട് .നിപ വൈറസ് പടരുന്ന സാഹചര്യത്തിൽ പഴവർഗങ്ങൾക്ക് അടിയന്തിര നിരോധനം ഏർപ്പെടുത്തണമെന്ന് വിദഗ്ദ്ധ അഭിപ്രായം ഉൾക്കൊണ്ടു കൊണ്ട് കഴിഞ്ഞ ദിവസം ജാഗ്രത ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .ഇതിന് സമൂഹത്തിൽ നിന്നും അനുകൂല പിന്തുണ കൂടുന്നത് ,വൈറസിനെ ജനങ്ങൾ എത്ര മാത്രം ഭയക്കുന്നു എന്നതിന് തെളിവാണ് .