ഭൂരിപക്ഷം തെളിയിക്കാനാകാതെ യെദ്യൂരപ്പ ഒടുവിൽ രാജി വച്ചു .രണ്ടു ദിവസം നീണ്ട അനിശ്ചി തത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് യെദ്യൂരപ്പ രാജിവയ്ക്കുന്നത് .
ഒരു ദിവസം മുഖ്യ മന്ത്രി പദം അലങ്കരിച്ച അദ്ദേഹത്തിന് കോൺഗ്രസ് ക്യാമ്പ് സമ്മാനിച്ചത് കടുത്ത തിരിച്ചടിയാണ് .സോണിയ ഗാന്ധി യുടെ ഇടപെടലും ,കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ സുരേഷ് കുമാർ എടുത്ത തന്ത്രങ്ങളും ബിജെപി ക്ക് തിരിച്ചടിയായി .
വിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം ,വികാര നിർഭരമായി പ്രസംഗിച്ച യെദ്യൂരപ്പ ,വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രസംഗത്തിലൂട നീളം കടന്നു പോയത് .പ്രസംഗത്തിൽ തന്നെ തന്റെ രാജി ക്കാര്യം യെദ്യൂരപ്പ പറയാതെ പറയുന്നുണ്ടായിരുന്നു .മുഖ്യ മന്ത്രി ആയാൽ കാർഷിക കടങ്ങൾ എഴുതി തള്ളാൻ ആഗ്രഹിച്ചിരുന്നതാണ് .യെദ്യൂരപ്പ രാജി വയ്ക്കുന്നതിന് മുൻപ് പറഞ്ഞു