കർണാടകയിലെ വിശ്വാസ വോട്ടെടുപ്പിൽ പരാജയം ഉറപ്പിച്ച ബിജെപി നേതൃത്വം യെദ്യൂരപ്പയോട് രാജി വയ്ക്കുവാൻ ആവശ്യപ്പെട്ടു .ബിജെപി അധ്യക്ഷൻ അമിത് ഷാ ഇതുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുമായി ടെലിഫോണിൽ സംസാരിച്ചു .
കോഴ വാഗ്‌ദാനം നൽകുന്നതുമായി അഞ്ച് ശബ്ദ രേഖകൾ പുറത്തു വന്ന സാഹചര്യത്തിലും ,വിട്ടു നിന്നിരുന്ന രണ്ടു കോൺഗ്രസ് എം എൽ എ മാർക്ക് പാർട്ടി വിപ്പ് നൽകുകയും ചെയ്തതോടെ പ്രതീക്ഷ നഷ്ടപെട്ടതായി ബിജെപി കർണാടക നേതൃത്വം കേന്ദ്ര നേതൃത്വത്തെ വിവരം അറിയിക്കുകയായിരുന്നു .
അവസാന ഘട്ടം വരെയും പരിശ്രമിക്കാനും ഒടുവിൽ രാജി വയ്ക്കാനുമാണ് ബിജെപി നേതൃത്വം യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത് .