കർണാടക തിരഞ്ഞെടുപ്പ് ഫലം നൽകിയ ആഘാതത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് സോണിയ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ നേതൃ സ്ഥാനത്തേക്കു വന്നേക്കും .കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് സോണിയ ഗാന്ധി നടത്തിയ അപ്രതീക്ഷിത നീക്കം ബിജെപി യെയും ,പ്രത്യേകിച്ചു അമിത് ഷാ യെയും ഞെട്ടിച്ചിരിക്കുകയാണ് .
രാഹുൽ ഗാന്ധിയും ഇത്തരമൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല .അതുകൊണ്ടാണ് ബിജെപി യെ അകറ്റി നിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ ജെ ഡി എസ്സിന് യാതൊരു ഉപാധിയും കൂടാതെ സോണിയ ഗാന്ധി മുഖ്യ മന്ത്രി പദം വച്ചു നീട്ടിയത് .ജെഡി എസ് ആകട്ടെ ഇത് അപ്പാടെ സ്വീകരിക്കുകയും ചെയ്തതോടെ ബിജെപി ഫലത്തിൽ പ്രതിരോധത്തിലായി.

സാഹചര്യത്തിനൊത്ത രാഷ്ട്രീയ ഇടപെടലായ് ഇതിനെ വിശേഷിപ്പിക്കപെടുന്പോൾ ,സോണിയയുടെ പുതിയ നീക്കത്തെ കരുതലോടെയാണ് ബിജെപി യും നോക്കി കാണുന്നത് .അടുത്ത ലോക്‌സഭാ ഇലക്ഷന് മുന്നോടിയായി ബിജെപി ക്കെതിരെ വിശാല മതേതര മുന്നണി രൂപപെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തപ്പെടുന്നത് .
രണ്ടു മാസങ്ങൾക്ക് മുൻപ് മമതാ ബാനർജി നടത്തിയ അത്താഴ വിരുന്ന് പ്രതിപക്ഷ കക്ഷികളുടെ പുതിയ കൂട്ടുകെട്ടായി വ്യാഖ്യാനിച്ചിരുന്നെങ്കിലും ,സോണിയ ഗാന്ധിയെ പോലെയൊരു പ്രമുഖ നേതാവ് കളത്തിന് പുറത്താകുമെന്നൊരു പ്രതീതി ഉണ്ടായിരുന്നു .തിരഞ്ഞെടുപ്പിന്റ അവസാന നാളിൽ സോണിയ ഗാന്ധി ഇന്ത്യക്കാരിയല്ലെന്നും ഇറ്റലിക്കാരിയാണെന്നും പറഞ്ഞ നരേന്ദ്ര മോദിക്ക് ,തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ ഇറ്റലിക്കാരി സോണിയ ഗാന്ധി നൽകിയ മറുപടി അംബരപ്പിക്കുന്നതായിരുന്നു .