വി ടി ബൽറാം എം എൽ എ യുടെ അഡീഷണൽ പേഴ്സണൽ സ്റ്റാഫ് അംഗവും തിരുമിറ്റക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ ജയൻ മുതുകാട്ടിൽ കാറിടിച്ചു മരിച്ചു .

വീടിനു മുൻപിലെ റോഡ് സൈഡിൽ ബൈക്ക് നിർത്തിയിട്ട് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയയിരുന്ന ജയനുനേരെ നിയന്ത്രണം വിട്ട ഒരു കാർ വന്നിടിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ജയനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ജയനെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ ഓടിച്ചുപോയി .ജയനെ കാറിടിച്ച സംഭവത്തിൽ ദുരൂഹത ഉള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട് .
സഹപ്രവർത്തകൻ എന്നതിലുപരി സുഹൃത്തും സഹോദര തുല്യനുമായ ജയന്റെ വേർപാട് തീർത്തും ദുഖകരമാണെന്ന് വി ടി ബൽറാം അനുശോചന കുറിപ്പിൽ പറഞ്ഞു