
വരാപ്പുഴ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ് പി ആയിരുന്ന എ വി ജോർജിനെ സസ്‌പെൻഡ് ചെയ്തു .ശ്രീജിത്തിന്റ കസ്റ്റഡി മരണത്തിന് ആധാരം എ വി ജോർജിന്റെ ഇടപെടലാണെന്ന കണ്ടെത്തലുകളാണ് നടപടിയിലേക്ക് വഴിവച്ചത് .എ വി ജോർജിന്റെ നിർദേശത്തെ തുടർന്നായിരുന്നു വരാപ്പുഴ സബ് ഇൻസ്‌പെക്ടർ ദീപക് ,കസ്റ്റഡിയിൽ എടുത്ത ശ്രീജിത്തിനെ അകാരണമായി മർദിച്ചത് .ഈ കേസിൽ അറസ്‌റ്റ് ചെയപ്പെട്ട ദീപക് ഇപ്പോൾ റിമാന്റിൽ കഴിയുകയാണ് .ദീപക്കിനെ അറസ്‌റ്റ് ചെയ്ത ശേഷം സർക്കിൾ ഇൻസ്‌പെക്ടർ ക്രിസ്പിൻ സാമിനെ അറസ്‌റ്റ് ചെയ്ത് കേസിൽ പ്രതിചേർക്കുകയും ചെയ്തിട്ടുണ്ട് .

താഴെക്കിടയിലുള്ള പൊലീസുകാരെ ബലിയാടാക്കി എ വി ജോർജ് രക്ഷപെടാൻ നടത്തിയ ശ്രമങ്ങൾ ജാഗ്രതാ ന്യൂസ് തുറന്നു കാട്ടുകയും ,ഈ വാർത്ത ചർച്ചയാവുകയും ചെയ്തതോടെയാണ് അന്വേഷണം എ വി ജോർജിലേക്ക് നീങ്ങിയത് .

ഇതിന്റെ ആദ്യഘട്ടത്തിൽ എ വി ജോർജിനെ തൃശൂർ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു .തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ ജാഗ്രത ന്യൂസ് മറയാക്കി നടൻ ദിലീപിനെതിരെയും എ വി ജോർജ് പരോക്ഷമായി രംഗത്തു വന്നിരുന്നു
.ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിച്ച് ദിലീപ് തന്നെ കുരുക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ജോർജിന്റെ ആക്ഷേപം .നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ശക്തമായി നിലപാടെടുത്തതാണ് എ വി ജോർജ് .ഇതിന് ദിലീപ് പ്രതികാരം വീട്ടുകയായിരുന്നു എന്നാണ് ജോർജ് പറയാതെ പറഞ്ഞത് .