താൻ സത്യവാങ്‌മൂലം നൽകിയതിൽ നിന്നും ഒരു രൂപയുടെ അധിക സ്വത്ത് തനിക്ക് ഉണ്ടെന്ന് തെളിയിച്ചാൽ മത്സരത്തിൽ നിന്നും പിന്മാറുമെന്ന് ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ .സ്വത്ത് സംബന്ധിച്ചു തെറ്റായ വിവരങ്ങൾ നൽകി എന്ന് ആരോപിച്ചു കോൺഗ്രസ്സും ,ബിജെപി യും രംഗത്തു വന്നതോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
പാർട്ടിയുടെ സ്വത്തുക്കൾ എങ്ങനെ തന്റേതാകുമെന്നും സജി ചെറിയാൻ ചോദിച്ചു .തനിക്കെതിരെ മറ്റാരോപണങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസ്സും ബിജെപി യും സംയുക്തമായി രംഗത്തു വരുന്നത് .ഇതിൽ അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു .
സ്വത്തു വകകൾ മറച്ചു വച്ചുവെന്നും ക്രിമിനൽ കേസുകൾ ഉണ്ടെന്നത് വെളിപ്പെടുത്തിയില്ല എന്നുമായിരുന്നു മറ്റൊരാരോപണം .