പത്തനാപുരത്ത് വനിതാ കണ്ടക്ടറെ ആക്രമിച്ച കേസിൽ ഓട്ടോഡ്രൈവർ പിച്ചാത്തി സുനിൽ എന്ന സുനിൽ കുമാറിനെ പത്തനാപുരം സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്തു .
പത്തനാപുരം പുന്നലയിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത് .പുന്നലയിൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ആണ് സുനിൽ .ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു .പുനലൂർ കോടതിയിൽ ഹാജരാക്കിയ സുനിലിനെ കോടതി റിമാൻറ്റ് ചെയ്തു