
“ദേശീയ അവാർഡിന്റെ പേരിൽ ബിജെപി കളിച്ചത് പക്കാ നാടകം .കത്വാ സംഭവത്തിൽ പ്രതിക്കൂട്ടിലായ ബിജെപി നേതൃത്വം ,ദേശീയ അവാർഡിന്റെ പേരിൽ രാഷ്ട്രപതിയെ മറയാക്കി തടിയൂരി .അവാർഡ് ദാന വിവാദം ദേശീയ ശ്രദ്ധ ആകർശിച്ചതോടെ തല്ക്കാലം കത്വാ വിഷയത്തിൽ നിന്നും തലയൂരാൻ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ബിജെപി .
അവാർഡ് ദാന ചടങ്ങിന്റെ ആദ്യ ഒരു മണിക്കൂർ മാത്രമേ രാഷ്ട്രപതി പങ്കെടുക്കുവെന്ന് നേരുത്തെ അറിയിച്ചിരുന്നതാണെങ്കിലും ഇക്കാര്യം ബിജെപി യും കേന്ദ്ര സർക്കാരും അവാർഡ് ജേതാക്കളിൽ നിന്നും മറച്ചു വച്ച് ,മനപ്പൂർവം വിവാദം സൃഷ്ടിക്കുകയായിരുന്നു ഇതാണ് അവാർഡ് ജേതാക്കളെ എറെ ചൊടിപ്പിച്ചതും .
ഇതേ തുടർന്ന് അവാർഡ് ബഹിഷ്‌കരണം നടത്തിയ കലാ കാരൻ മാരിൽ നിന്നും ,ഫഹദ് ഫാസിലിനെ മാത്രം തിരഞ്ഞു പിടിച് ആക്രമിക്കുന്നത് ജാതി രാഷ്ട്രീയത്തിന്റെ പേരിലാണോയെന്ന സംശയവും ബലപ്പെടുകയാണ് അങ്ങനെയെങ്കിൽ സിപിഎം നേതൃത്വം ഫഹദിനെ മുൻനിർത്തി ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുവാൻ ആലോചിക്കുന്നുണ്ട് .ആലപ്പുഴ ക്കാരൻ കൂടിയായ ഫഹദിനെ ഇറക്കി ബിജെപി യുടെ ജാതി രാഷ്ട്രീയത്തിന് മറുപടി നൽകുകയാണ് സിപിഎം ലക്ഷ്യമെങ്കിലും ,ഇതിലൂടെ ചില രാഷ്ട്രീയ നേട്ടങ്ങളും നേതൃത്വം കാണുന്നുണ്ട് .
വരാപ്പുഴ കസ്റ്റഡി മരണക്കേസ് കോൺഗ്രസ് ഉയർത്തുന്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ കഴിയുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു .ഇതിലൂടെ കോൺഗ്രസിനെയും വെട്ടിലാക്കാനാണ് പദ്ധതി .