കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി പെയുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ,മിന്നലേറ്റ് മരിച്ച യുവാവിന്റെ സംസ്കാര ചടങ്ങുകൾ നാളെ വീട്ടുവളപ്പിൽ നടക്കും .

ശക്തമായ മഴയ്‌ക്കൊപ്പം വൈകിട്ട് നാലു മണിയോടെ വീശിയടിച്ച കാറ്റിൽ പത്തനാപുരം ,കുന്നിക്കോട് ,പുനലൂർ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് .പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലും നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

കുന്നിക്കോട് പാറക്കുന്നിൽ വീട്ടിൽ സുധാകരൻ പിള്ള യുടെയും അമാമ വീട്ടിൽ കരീംകുട്ടിയുടെയും വീടിനു മുകളിലേക്കു മരം കടപുഴകി വീണു .

പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .വേനൽ മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ഒട്ടേറെ കൃഷി നാശങ്ങളും റിപ്പോർട്ട് ചെയുന്നു .

മഴയ്‌ക്കൊപ്പമുള്ള ഇടിമിന്നലേറ്റ് കഴിഞ്ഞ ദിവസം കുണ്ടയത്ത് യുവാവ് തൽക്ഷണം മരിച്ചിരുന്നു .കുണ്ടയം പാലവിളയിൽ പുരുഷോത്തമന്റെയും വത്സലയുടെയും മകൻ ശ്രീജു(34) വാണ് ഫോൺ ചെയ്‌തു കൊണ്ട് നിൽക്കെ മിന്നലേറ്റ് മരിച്ചത് .അശ്വതിയാണ് ശ്രീജുവിന്റ ഭാര്യ .സിദ്ധാർഥ് ,ശ്രുതി എന്നിവർ മക്കളാണ് .ശ്രീജുവിന്റ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്‌ത ശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും .ശ്രീജുവിന്റെ അകാലത്തിലുണ്ടായ മരണം ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ് .