വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരണമടഞ്ഞ സംഭവത്തിൽ പ്രതിരോധത്തിലായ സിപിഎം ,വൈകിട്ട് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും . പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുമ്പത്തിനു നീതി ലഭിച്ചില്ലെന്നും ,ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണെന്നും പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണ യോഗം നടത്താൻ സിപിഎം നിർബന്ധിതരായത് . ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം ,ആഭ്യന്തര വകുപ്പ് കൈകാര്യം ചെയുന്ന പിണറായി വിജയനിലേക്കും തിരിഞ്ഞു കുത്തിയതോടെ പിണറായി തന്നെ നിലപാട് വ്യക്‌തമാക്കി രംഗത്തു വന്നിരുന്നു .എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തുണ്ടായിരുന്ന പിണറായി ആകട്ടെ ശ്രീജിത്തിന്റെ വീട് സന്ദർശിക്കാതെ പോയത് രാഷ്ട്രീയ എതിരാളികൾ വൻ വിവാദമാക്കിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വാരാപ്പുഴയിൽ എത്തുന്ന കോടിയേരി രാഷ്ട്രീയ വിശദീകരണയോഗത്തിന് ശേഷം ശ്രീജിത്തിന്റെ വീട് സന്ദർശിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകി .