സി ദിവാകരൻ എം എൽ എ യെ സിപിഐ ദേശീയ കൗൺസിലിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ കടുത്ത പകപോക്കൽ രാഷ്ട്രീയം .വി എസ് അച്യുതാനന്ദൻ മന്ത്രി സഭയിൽ സിവിൽ സപ്പ്ലൈസ് വകുപ്പ് മന്ത്രി ആയിരിക്കെ തുടങ്ങിയതാണ് ദിവാകരനെതിരെയുള്ള നീക്കങ്ങൾ .
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് സീറ്റ് നൽകുന്നതിനെ ചൊല്ലി സിപിഐ യ്‌ക്കുള്ളിൽ കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നതാണ് .ഒടുവിൽ സിപിഐ പാർട്ടി കോൺഗ്രസ് കൊല്ലത്ത് സമാപിച്ചപ്പോൾ നഷ്ട്ടം ദിവാകരന് മാത്രം .സിപിഐ ദേശീയ കൗൺസിലിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി .
വിശദീകരണങ്ങൾ പലതുണ്ടെങ്കിലും യഥാർത്ഥ കാരണങ്ങൾ അതൊന്നുമല്ല .സിപിഎം നേതൃത്വത്തോടുള്ള സമീപനവും ,കെ എം മാണിയോടുള്ള മൃദു സമീപനവും ഒക്കെയാണ് ദിവാകരനെ സിപിഐ നേതൃത്വത്തിന് അനഭിമതനാക്കിയത് .

കെ എം മാണിയെ എൽ ഡി എഫിൽ എടുക്കുന്നതിനെ ശക്തിയുക്തം എതിർക്കുന്ന കാനം രാജേന്ദ്രനും സിപിഐ ക്കും ഒരു സമയത്തു പോലും ദിവാകരൻ പിന്തുണയു മായി എത്തിയിട്ടില്ല

പാർട്ടിക്കുള്ളിൽ തന്റേതായ നിലപാടുകളുമായി ഒതുങ്ങി കൂടിയ ദിവാകരൻ തനിക് “ഗോഡ് ഫാദർ ” ഇല്ലെന്ന് പരസ്യ പ്രതികരണം നടത്തിയതിലൂടെ പാർട്ടിയിൽ നിന്നും അകന്നു തുടങ്ങി എന്നാണ് അണിയറ സംസാരം .
വി എസ് അച്യുതാനന്ദൻ ദിവാകരനെ ഫോണിൽ ബന്ധപെട്ടതായും വിവരമുണ്ട് .കടുത്ത നടപടികളിലേക് നീങ്ങില്ലെങ്കിലും ദിവാകരൻ സിപിഎം നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുമുണ്ട് .അതേ സമയം കെ എം മാണിയെ എൽ ഡി എഫിൽ എത്തിക്കുന്നതിന് ദിവാകരനെ ഉപയോഗിച്ച് ശ്രമം നടത്താനും സിപിഎം ആലോചിക്കുന്നുണ്ട് .കാനം രാജേന്ദ്രനും സിപിഐക്കും ഇതിലൂടെ മധുര പ്രതികാരം നൽകാമെന്നാണ് ദിവാകരനും കണക്ക് കൂട്ടുന്നത്