വരാപ്പുഴ കസ്റ്റഡി മരണകേസുമായി ബന്ധപെട്ട് സിപിഎം നെതിരെ കുരിശു യുദ്ധവുമായി പി സി ജോർജിന്റെ പടയൊരുക്കം .കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ബലിയാടാക്കി രക്ഷപെടാനുള്ള മുഖ്യമന്ത്രിയുടെയും സിപിഎംൻറെ യും നീക്കങ്ങൾക്ക് തടയിട്ടുകൊണ്ടാണ് പിസി ജോർജ് രംഗത്തു വരുന്നത് . ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് സിപിഎം പ്രാദേശിക നേതാവിന്റെ നിർദേശത്തെ തുടർന്നായിരുന്നു എന്നാണ് പി സി ജോർജിന്റെ വെളിപ്പെടുത്തൽ .
ജാഗ്രതാ ന്യൂസ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്ത ശരിവയ്‌ക്കുന്ന രീതിയിൽ സിപിഎം നെതിരെ ആഞ്ഞടിച്ച് പിസി രംഗത്തു വന്നു .സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കലാശിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു .ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണ് വരാപ്പുഴ സംഭവത്തിലൂടെ പിസി ജോർജ് .മാണി ഗ്രൂപ്പ് എൽ ഡി എഫിന് അനുകൂലമായാൽ പിസി യുടെ തന്ത്രങ്ങൾ എൽ ഡി എഫിന് കൂടുതൽ ദോശം ചെയും