വിദേശ വനിത ലിഗയുടെ മരണം ബലാത്സംഗ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സൂചന ,കസ്റ്റഡിയിൽ ഉള്ള വർ കുറ്റ സമ്മതം നടത്തിയതായി സൂചന . ലിഗയുടെ മരണം കൊലപാതകമാണെന്ന് പോലീസ് നേരുത്തെ ഉറപ്പിച്ചിരുന്നു .
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ ഉള്ളവർ ലഹരി മരുന്നുകൾക്ക് അടിമപ്പെട്ടവരാണെന്ന് റിപ്പോർട്ടുകളുണ്ട് .ടൂറിസ്റ്റ് മേഖലയായ ഇവിടെ വ്യാപകമായി മയക്കു മരുന്ന് വ്യാപാരവും പെൺവാണിഭവും നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട് . ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന മസ്സാജിങ് സെന്ററുകൾ മുഖേന പെൺവാണിഭ സംഘം പ്രവർത്തിക്കുന്നതായാണ് വിവരം

ടൂറിസ്റ്റ് മേഖല ആയതിനാൽ പോലീസിന്റെ ഭാഗത്തു നിന്നും വേണ്ടത്ര ശ്രദ്ധ ഈ മേഖലയിൽ ഉണ്ടാകാറില്ല . ലിഗയുടെ മൃതദേഹം കണ്ടെത്തിയ തിരുവല്ലം കുറ്റികാട് ഭാഗത്ത് സാമൂഹിക വിരുദ്ധന്മാർ അഴിഞ്ഞാടുകയാണെന്നാണ് ആക്ഷേപം