എന്റെ ജോലി തന്നെയാണ് ഞാൻ നോക്കുന്നത് .ആരും വിരട്ടി പേടിപ്പിക്കേണ്ടതില്ല ,മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു
എ വി ജോർജിനെ നാർക്കോട്ടിക് വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയതിനെ വിമർശിച്ചതിൽ ഉറച്ചു നിൽക്കുന്നു .പി വി മോഹൻദാസ് പറഞ്ഞു .തന്റെ രാഷ്ട്രീയം ജോലിക്കാര്യത്തിൽ പുറത്തെടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു .മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരി ബാലകൃഷ്ണനും കമ്മീഷനെതിരെ തിരിഞ്ഞതോടെയാണ് നയം വ്യക്‌തമാക്കി പി വി മോഹൻദാസ് രംഗത്തു വരുന്നത് .
വരാപ്പുഴ കസ്റ്റഡി മരണകേസിൽ പോലീസിനെ കുറ്റപ്പെടുത്തി മനുഷ്യാവകാശ കമ്മീഷൻ രംഗത്തു വന്നതാണ് സംഭവങ്ങളുടെ തുടക്കം