കണ്ണൂർ പിണറായിയിൽ ഒരു കുടുന്പത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലെ ചുരുളഴിയുന്നു .നാട്ടുകാരിൽ സംശയം ജനിപ്പിക്കാത്ത തരത്തിൽ എല്ലാവരെയും ഉന്മൂലനം ചെയുകയായിരുന്നു സൗമ്യയുടെ ലക്ഷ്യം .വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഗൂഢ ശ്രമങ്ങൾ ആദ്യം തുടങ്ങിവച്ചത് 2012 ൽ
ചെങ്ങന്നൂർ കാരണവർ കൊലക്കേസിന് സമാനമായാണ് പദ്ധതികൾ തയാറാക്കിയതെങ്കിലും പിന്നീട് സൗമ്യ നേരിട്ട് കൃത്യങ്ങൾ നടത്തിയതായാണ് സൂചന .ആർക്കും സംശയം തോന്നാതിരിക്കാൻ ആറ് വർഷങ്ങൾ വേണ്ടി വന്നു ലക്ഷ്യത്തിലെത്താനെന്നു അനുമാനിക്കാം

2012 ൽ ഒരുവയസുള്ള കീർത്തന ഛർദ്ദിയെ തുടർന്ന് മരിക്കുന്നതാണ് പിണറായി വണ്ണത്താൻ വീട്ടിൽ നടക്കുന്ന ആദ്യ ദുരൂഹ മരണം .തുടർന്ന് 2018 ജനുവരി 21 ന് സൗമ്യയുടെ മൂത്ത മകൾ ഐശ്വര്യയും ഛർദ്ദിയെ തുടർന്ന് മരിച്ചു
ഒന്നര മാസത്തിന് ശേഷം മാർച്ച് 7 ന് സൗമ്യയുടെ അമ്മ കമലയും ഛർദ്ദി യെ തുടർന്ന് മരിക്കുന്നു .ഒടുവിൽ അവസാന കണ്ണിയായി അവശേഷിച്ച ജന്മം നൽകിയ പിതാവും ഛർദ്ദിയെ തുടർന്ന് കഴിഞ്ഞ 13 ന് മരണമടയുന്നു

എല്ലാവർക്കും ഛർദ്ദി പിടിപെട്ടുള്ള മരണം ,ആർക്കും വിശ്വസിക്കാനായില്ല .ഇതിനിടെയാണ് ഒരു ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . കഴിഞ്ഞ ദിവസം കോടതി അനുമതിയോടെ മൃത ദേഹങ്ങൾ പുറത്തെടുത്തു പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ മനസിലായത് മൂവരും വിഷം ഉള്ളിൽ ചെന്ന് മരിചെന്നാണ് . അന്വേഷണം ഊർജ്ജിതമായപ്പോൾ സൗമ്യയും ഛർദ്ദി അഭിനയിച്ച് രക്ഷ പെടാൻ നടത്തിയ ശ്രമമാണ് നാട്ടുകാർ പൊളിച്ചടുക്കിയത്
കടുത്ത ഛർദ്ദിയാണെന്ന് നാട്ടുകാരെ അറിയിച്ച സൗമ്യ ആശുപത്രിയിൽ പോകാൻ മടിച്ചപ്പോൾ നാട്ടുകാർ നിർബന്ധ പൂർവം തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . സംശയം തോന്നിയ പോലീസ് അവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . മാരകമായ എലിവിഷം ഭക്ഷണത്തിൽ കലർത്തികൊടുത്തു എന്നാണ് അന്വേഷണ സംഘo മനസിലാക്കുന്നത് . എന്നാൽ ഇതു സംബന്ധിച്ച് വിവരങ്ങൾ പോലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്

സൗമ്യയുമായി ബന്ധമുള്ള ചില യുവാക്കളെ ചുറ്റിയും അന്വേഷണം നടക്കുന്നുണ്ട് .സംഭവം ദുരാചാര കൊലപാതകങ്ങളാണോയെന്നും സംശയമുണ്ട് .അതിന് സൗമ്യയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെന്നും ആരാണ് ഇതിന് പിന്നിൽ എന്നുമാണ് പോലീസ് അന്വേഷിച്ചു വരുന്നത് .