കേരളത്തിലെ നിയമസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രമേശ് ചെന്നിത്തലയ്‌ക്ക് നഷ്ടമായേക്കും .പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടത്ര ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ഹൈകമാൻഡ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത് .കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് സമരമുഖങ്ങളിൽ തിളങ്ങാൻകഴിയാതെ വന്നതും വലിയ പോരായ്മയായാണ് ഹൈക്കമാൻഡ് നോക്കികാണുത്
വിഡി സതീശനെയും കെ സുധാകരനെയും കെപിസിസി വർക്കിംഗ് പ്രസിഡന്റ് മാരാക്കാനും നീക്കമുണ്ട് .ഒടുവിൽ ലഭ്യമാകുന്ന വിവരമനുസരിച് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് ആക്കുമെന്നാണ് അറിയുന്നത് .
കേരളത്തിൽ നിന്നുള്ള ഉമ്മൻചാണ്ടിയെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കും .കോൺഗ്രെസ്സുമായി അകന്നു നിൽക്കുന്ന ക്രിസ്ത്യൻ സമുദായത്തെ കോൺഗ്രസിലേക്ക് അടുപ്പിക്കുവാൻ ഇതിലൂടെ കഴിയുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത് .
വരുന്ന ലോക്‌സഭാ ഇലക്ഷന് ശേഷം ഇത് സംബന്ധിച്ച് തീരുമാനങ്ങൾ നടപ്പിലാക്കും .രമേശ് ചെന്നിത്തലയുമായുള്ള ഹൈക്കമാന്റ് ബന്ധത്തിന് വിള്ളൽ വീഴ്‌ത്തിയത് കേരളത്തിൽ നിന്നുള്ള ചില ഐ ഗ്രൂപ്പ് നേതാക്കളൾ ആണെന്നാണ് അണിയറ സംസാരം .