വരാപ്പുഴ കസ്റ്റഡി മരണകേസുമായി ബന്ധപെട്ട് അറസ്റ്റിലായ സബ് ഇൻസ്‌പെക്ടർ ദീപക് 260 കിലോമീറ്റർ താണ്ടിഎത്തിയത് ജയിൽ ശിക്ഷ ഏറ്റുവാങ്ങാനോ ? സംഭവ ദിവസം അവധിയിൽ ആയിരുന്ന ദീപക് അന്ന് രാത്രി തന്നെ സ്റ്റേഷനിൽ എത്തിയത് ആരുടെ നിർദേശ പ്രകാരം ? റൂറൽ എസ് പി യുടെ നിർദേശാനുസരണം ദീപക് എത്തിച്ചേർന്നതാകാം എന്ന നിഗമനത്തിലാണ് ജാഗ്രത ന്യൂസ് എത്തിച്ചേർന്നിരിക്കുന്നത് . ഒരു നിരപരാധിയെ കസ്റ്റഡിയിൽ എടുക്കാൻ എ വി ജോർജ് കാട്ടിയ ആവേശമാണോ ദീപക്കിനെ കുടുക്കിയത് ?

ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപെട്ടു ,മരണമടഞ്ഞ ശ്രീജിത്ത് ഉൾപ്പെടെ അറസ്റിലായവരെല്ലാം നിരപരാധികളാണെന്ന വിവരമാണ് അന്വേഷണത്തിൽ മനസിലാകുന്നത് .വാസുദേവൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ,അദ്ദേഹത്തിന്റെ സഹോദരൻ ഗണേശൻ പറഞ്ഞതനുസരിച്ചാണ് പ്രതികളെന്ന് പറഞ് ശ്രീജിത്ത് അടക്കമുള്ളവരെ ടൈഗർ ഫോഴ്‌സ് കസ്റ്റഡിയിൽ എടുക്കുന്നത് .

ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണ ചുമതല സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തുന്നത് .ഈ അന്വേഷണം വഴി തിരിച്ചു വിടാൻ വാസുദേവന്റെ സഹോദരൻ ഗണേശൻറെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതാണോയെന്നൊരു സംശയവും ബലപ്പെടുന്നു .സിപിഎം പ്രാദേശിക നേതൃത്വം കേസിൽ ചില സമ്മർദങ്ങൾ നടത്തിയതായും അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ചില കോണുകളിൽ നിന്നും ആരോപണം ഉയർന്നിരുന്നു .അതുകൊണ്ടാകാം സി ഐ യെ അറിയിക്കാതെ നെടുമങ്ങാടായിരുന്ന എസ് ഐ യെ പാതിരാത്രിയിൽ അടിയന്തിരമായി വിളിച്ചു വരുത്തിയത് .
എന്നാൽ വാസുദേവന്റെ സഹോദരൻ ഗണേശനെ ചോദ്യം ചെയ്‌താൽ ഒരു പക്ഷെ സംഭവത്തിന്റെ നിജ സ്ഥിതി പുറത്തു വന്നേക്കാം ” വാസുദേവൻ ആത്മഹത്യ ചെയ്‍തത് എന്തിന് ? ഇതിൽ നിരപരാധികളെ ഗണേശൻ ചൂണ്ടി കാട്ടിയത് എന്തിന് ? ഗണേശനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം . കൂടാതെ റൂറൽ എസ് പി യുടെയും മറ്റും മൊബൈൽ ഫോൺ വിളികളുടെ ലിസ്റ്റ് എടുത്ത് അന്വേഷിക്കണം . കസ്റ്റഡി മരണവും ഗൃഹനാഥന്റെ ആത്മഹത്യ കേസും കോടതിയുടെ മേൽ നോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.