വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരണമടഞ്ഞ സംഭവത്തിൽ ,നടൻ സുരേഷ് ഗോപി പോലീസിനെതിരെ . ശ്രീജിത്തിന്റെ കുടുന്പത്തെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
.പോലീസ് പോലീസ് ശ്രീജിത്തിനെ ഉരുട്ടിക്കൊല്ലുകയായിരുന്നു .കേരള പോലീസിൽ മൂന്നാം മുറ തുടരുന്നു എന്നതിന്റെ തെളിവാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണം .പോലീസുകാർ എത്ര ഉന്നതരായാലും ,ശ്രീജിത്തിന്റെ കുടുമ്പത്തിനു നീതി ലഭിക്കണം . പ്രതികളായ പോലീസുകാർക്കെതിരെ നടപടി എടുക്കുവാൻ സർക്കാർ തയാറാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു