പത്തനാപുരം :യാത്രക്കാർ ചങ്ങല വലിച്ച് ട്രയിൻ നിർത്തിയതിനാൽ ട്രയിനുകൾ കൂട്ടിയിടിക്കാതെ വൻദുരന്തം ഒഴിവായി. കൊല്ലം-ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിൽ ഉച്ചയ്ക്ക് 2.10 നായിരുന്നു സംഭവം. കൊല്ലത്ത് നിന്നും വന്ന ഗുരുവായൂര്‍ -ഇടമണ്‍ പാസഞ്ചറിന്റെ അപായചങ്ങല യാത്രക്കാര്‍ വലിച്ച് നിർത്തിയതോതോടെയാണ് ട്രെയിനുകള്‍ കൂട്ടിമുട്ടാതെ വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
ആവണീശ്വരം റെയില്‍വേ സ്റ്റേഷനിൽ ക്രോസിംഗിനായി കൊല്ലം പുനലൂര്‍ പാസഞ്ചറും കൊല്ലം താംബരം എക്സ്പ്രസും സിഗ്നല്‍ കാത്ത് കിടക്കുകയായിരുന്നു.ഈ സമയം തന്നെ ഗുരുവായൂര്‍ – ഇടമണ്‍ പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുകയായിരുന്നു.കാവല്‍പുര വളവിൽ ലെവൽ ക്രോസ് പിന്നിട്ടപ്പോള്‍ ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമിലും തീവണ്ടികൾ കിടക്കുന്നത് ശ്രദ്ധിച്ചു.ഉടന്‍ ഇവരിൽ ചിലർ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.
സാധാരണ താംബരം കടത്തിവിട്ട ശേഷമാണ് ഗുരുവായൂർ – ഇടമൺട്രയിൻ വരുന്നത്. എന്നാൽ സിഗ്നൽ കിട്ടിയിട്ടും താംബരം എക്പ്രസ് പുറപ്പെടാൻ വൈകിയതാണ് കാരണമെന്നും മറിച്ച് കാവൽ പുരക്ക് മുൻപ് വച്ച് സിഗ്നൽ ലഭിക്കാതെ വന്നിട്ടും ഗുരുവായൂർ ഇടമൺ പാസഞ്ചർ മുന്നോട്ട് നീങ്ങിയതാണ് കാരണമെന്നും പറയപ്പെടുന്നു.എന്നാൽ റയിൽവേസിഗ്നല്‍ സംവിധാനം തകരാറിലായതാണ് സംഭവത്തിന് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.സംഭവത്തെ തുടർന്ന് താംബരം കടത്തിവിട്ട ശേഷം പിന്നീട് ഗുരുവായൂർ പാസഞ്ചർ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ പ്രവേശിപ്പിച്ച ശേഷമാണ് കൊല്ലം പാസഞ്ചർ കടത്തിവിട്ടത് – സംഭവത്തെക്കുറിച്ച് റയിൽവേ അന്വേഷണം തുടങ്ങി.