കത് വാ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി ക്കാർക്ക് ചെങ്ങന്നൂരിലെ വീടുകളിൽ ഊരുവിലക്ക് ഏർപ്പെടുത്തി .ഈ വീട്ടിൽ പത്തു വയസിൽ താഴെയുള്ള പെൺകുട്ടികൾ ഉണ്ട് ,ബിജെപി ക്കാർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പോടെ ഉള്ള പോസ്റ്റുകൾ ഓരോ വീടിന്റെയും മുൻഭാഗത്തായ് തൂക്കിയിട്ടുണ്ട് .
നിങ്ങളുടെ അഭ്യർത്ഥന നോട്ടീസ് പുറത്തിടുക ,പിന്നീട് എടുത്തുകൊള്ളാം ഇവിടത്തെ കുട്ടിക്കു എട്ട് വയസ് തികഞ്ഞിട്ടില്ല ,ദയവ് ചെയ്ത് ബിജെപി ക്കാർ വീടുകളിൽ കയറരുത് എന്ന് തുടങ്ങുന്ന പോസ്റ്റുകളാണ് മിക്കവയും .
ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കത്വാ സംഭവം ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തുകയാണ് .സംഭവത്തിൽ ബിജെപി യുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു .