മാനസിക രോഗിയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി .കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം .കഴിഞ്ഞ 15 വർഷമായി മാനസിക രോഗത്തിന് ചികിത്സയിലായ മകനെ ആശുപത്രിയിൽ കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം പെരുംകുളം, ചെറുകോട്ടുമഠം, തഴവ എസ്.എൻ. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തർജനത്തെയാണ് കൊലപ്പെടുത്തിയത്.
മകൻ കൊച്ചുകുട്ടൻ എന്നു വിളിക്കുന്ന അശോക് കുമാർ (47) നെ കൊട്ടാരക്കര പോലീസ് കസ്റ്റടിയിലെടുത്തു
മാനസിക വിഭാന്തി കാട്ടിയ അശോക് കുമാറിനെ ആശുപത്രിയിൽ എത്തിക്കാൻ പിതാവ് എസ്.എൻ പോറ്റി കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചു. പോലീസ് വീട്ടിലെത്തിയപ്പോഴും അശോക് കുമാർ സമനില തെറ്റിയ അവസ്ഥയിലായിരുന്നു. ഇതെ തുടർന്ന് പോലീസ് പോയ ഉടൻ വീണ്ടും അശോക് കുമാർ വിഭ്രാന്തി സൃഷ്ടിച്ചു.ഇതിനിടയിൽ മാതാവിന്റെ കഴുത്തിനു വെട്ടി പരിക്കേല്പ്പിച്ചു. ഓടിയടുത്ത നാട്ടുകാരെ വെട്ടുന്നതിനും അശോക് ശ്രമിച്ചു .ഒടുവിൽ കൊട്ടാരക്കര സി-ഐ.ഒ.എ.സുനിൽ, എസ്.ഐ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിയ പോലീസ് അശോക് കുമാറിനെ കീഴ്പ്പെടുത്തി. മാതാവിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.