ബഹുമാനപ്പെട്ട മുഖ്യമന്ത്രീ ആ മുഖ്യമന്ത്രി കസേര ഒരു മാസത്തേക്ക് ഒന്ന് കടം തരുമോ ? പെരുംബാവൂരിലെ വനിതാ ഓട്ടോഡ്രൈവർ നിഷയുടെ ചോദ്യം കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പോലും നെറ്റി ചുളിച്ചു .മന്ത്രി മന്ദിരങ്ങൾ മോഡി പിടിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ,ഇവർ നേരിട്ടത് മുഖ്യ മന്ത്രി സ്ഥാനം കടം ചോദിച്ചുകൊണ്ടാണ് .
കേരളത്തിൽ പട്ടയം ലഭിക്കാതെ കിടക്കുന്ന ആയിരകണക്കിന് പാവങ്ങൾക്ക് വേണ്ടി യാണ് നിഷ തന്റെ ഫേസ്ബുക്കിലൂടെ ലൈവ് വന്ന് മുഖ്യമന്ത്രി സ്ഥാനം കടം ചോദിച്ചത്.ഹാരിസൺ പ്ലാന്റേഷൻ കൈയടക്കി വച്ചിരിക്കുന്ന കോടി കണക്കിന് ഏക്കർ ഭൂമി അന്യാധീന പ്പെടുന്ന സാഹചര്യത്തിൽ ,ഭൂമിയില്ലാത്തവരെ സഹായിക്കാൻ ഇരട്ട ചങ്കനായ മുഖ്യമന്ത്രി മനസാക്ഷിയോട് കൂടി പെരുമാറണമെന്നും നിഷ ഓർമപ്പെടുത്തുന്നു .വീഡിയോ കാണാം ..